കരുനാഗപ്പള്ളി: ഉപഭോക്തൃചൂഷണം സേവനമാക്കി ജനങ്ങളുടെ ജീവിതച്ചെലവ് വർധിക്കുന്നതിന് ഉദാഹരണമാണ് ഇന്ധന-പാചകവാതക വില വർധനയെന്ന് കേരള സ്റ്റേറ്റ് കൺസ്യൂമർ കൗൺസിൽ താലൂക്ക് കമ്മിറ്റി ആരോപിച്ചു. ഇന്ധന വിലവർധനവിൽ പ്രതിഷേധിച്ച് കേന്ദ്ര സർക്കാർ സ്ഥാനങ്ങൾക്ക് മുന്നിൽ പ്രതിഷേധ ധർണ നടത്താൻ യോഗം തീരുമാനിച്ചു. സംസ്ഥാന പ്രസിഡന്റ് എം. മൈതീൻകുഞ്ഞ് യോഗം ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് മുനമ്പത്ത് ഷിഹാബ് അധ്യക്ഷത വഹിച്ചു. കുന്നേൽ രാജേന്ദ്രൻ, ഷാജഹാൻ പണിക്കത്ത്, ശശിധരൻപിള്ള കെ.ആർ. സജീവ്, വി.കെ.രാജേന്ദ്രൻ, ഷംലാ നൗഷാദ്, ഹരികുമാർ, മുഹമ്മദ് പൈലി, ജോയി, രതീദേവി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.