ശാസ്താംകോട്ട: യുനൈറ്റഡ് സോക്കര്‍ റിക്രിയേഷന്‍ ക്ലബിന്‍റെ ആഭിമുഖ്യത്തില്‍ ശാസ്താംകോട്ട താലൂക്ക് ആശുപത്രിയില്‍ കിടപ്പുരോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ഭക്ഷണവിതരണം നടത്തി. കോവൂര്‍ കുഞ്ഞുമോന്‍ എം.എല്‍.എ ഉദ്ഘാടനം നിര്‍വഹിച്ചു. ആശുപത്രി സൂപ്രണ്ട് ഷഹാന മുഹമ്മദ്, ബ്ലോക്ക് പഞ്ചായത്തംഗം തുണ്ടില്‍ നൗഷാദ്, വാര്‍ഡ് മെംബര്‍ എം.രജനി, എസ്. ദിലീപ്കുമാര്‍, അബ്ദുല്‍ സമദ്, ജശാന്ത് എന്നിവര്‍ നേതൃത്വം നല്‍കി. ....kw+ke.... പ്രാദേശിക വികസനത്തിന് ഭരണാനുമതി കൊല്ലം: എന്‍.കെ. പ്രേമചന്ദ്രൻ, കൊടിക്കുന്നില്‍ സുരേഷ് എന്നീ എം.പിമാരുടെ പ്രാദേശിക വികസന ഫണ്ടില്‍നിന്ന് വിവിധ പദ്ധതികള്‍ക്ക് ഭരണാനുമതി. ചവറ ഗ്രാമപഞ്ചായത്തിലെ മുറുക്കനാല്‍ ജങ്ഷന്‍ ഡീസന്‍റുമുക്ക് റോഡ് നിര്‍മാണത്തിന് 3,45,000 രൂപ, ചിതറ ഗ്രാമപഞ്ചായത്ത് തനിമ പബ്ലിക് ലൈബ്രറി, കിഴുനില ജങ്ഷനില്‍ മിനി മാക്‌സ് ലൈറ്റ് എന്നിവക്ക് യഥാക്രമം 10 ലക്ഷം, 3,39,900 രൂപയും എന്‍.കെ. പ്രേമചന്ദ്രന്‍ എം.പിയുടെ ഫണ്ടിലാണ് അനുമതിയായത്. കൊടിക്കുന്നില്‍ സുരേഷ് എം.പിയുടെ പ്രാദേശിക വികസന ഫണ്ടില്‍നിന്ന് മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്ത് തോട്ടുമുഖം ജങ്ഷനില്‍ മിനി മാസ്റ്റ് ലൈറ്റ് സ്ഥാപിക്കുന്നതിന് അനുവദിച്ച 2,06,900 രൂപക്കും ഭരണാനുമതിയായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.