വലയം പദ്ധതി

ചിത്രം- കണ്ണനല്ലൂർ: ക്ഷയരോഗ നിവാരണം ലക്ഷ്യമിട്ട് തൃക്കോവിൽവട്ടം പ്രാഥമികാരോഗ്യ കേന്ദ്രവും പഞ്ചായത്തും ചേർന്ന് നടപ്പാക്കിയ യുടെ ഉദ്ഘാടനം തൃക്കോവിൽവട്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് എൽ. ജലജകുമാരി ഉദ്ഘാടനം ചെയ്തു. ആരോഗ്യസമിതി അധ്യക്ഷൻ അലിയാരുകുട്ടി അധ്യക്ഷത വഹിച്ചു. ജില്ല ടി.ബി ഓഫിസർ പി. പ്ലാസ വിഷയാവതരണം നടത്തി. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഷോബി ക്ലാസിന് നേതൃത്വം നൽകി. തൃക്കോവിൽവട്ടം പ്രാഥമികാരോഗ്യകേന്ദ്രം മെഡിക്കൽ ഓഫിസർ ബി. നിസ, ഹെൽത്ത് ഇൻസ്പെക്ടർ എസ്. സജീവ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഷിബുലാൽ, സിന്ധു എന്നിവർ സംസാരിച്ചു. നേതൃത്വ സമ്മേളനം കൊല്ലം: കേരള മുസ്​ലിം ജമാഅത്ത് ജില്ല കമ്മിറ്റി സംഘടിപ്പിക്കുന്ന യൂനിറ്റ് നേതൃത്വ സമ്മേളനം ശനിയാഴ്ച നടക്കും. ചാത്തന്നൂർ അൽ റയ്യാൻ ഓഡിറ്റോറിയത്തിൽ രാവിലെ ഒമ്പതിന് മന്ത്രി കെ.എൻ. ബാലഗോപാൽ ഉദ്ഘാടനം ചെയ്യും. ജില്ല പ്രസിഡന്‍റ് എച്ച്. ഇസുദ്ദീൻ കാമിൽ സഖാഫി അധ്യക്ഷത വഹിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.