കൊല്ലം: ശുചിത്വസാഗരം പദ്ധതിയുടെ ഭാഗമായി ശക്തികുളങ്ങര ഹാർബറിൽ പ്ലാസ്റ്റിക് വേർതിരിച്ച് സൂക്ഷിച്ചിരുന്ന ഷെഡ് കത്തി നശിച്ചു. സാമൂഹികവിരുദ്ധർ തീയിട്ടതാണെന്ന് കാട്ടി നിരീക്ഷണ കാമറ ദൃശ്യങ്ങളുൾപ്പെടെ ഹാർബർ എൻജിനീയറിങ് വിഭാഗം ശക്തികുളങ്ങര പൊലീസിൽ പരാതി നൽകി. ഏകദേശം 7.45 ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായതായാണ് കണക്കാക്കുന്നത്. വെള്ളിയാഴ്ച പുലർച്ച ഒന്നോടെയാണ് സംഭവം. ഷെഡിന് പുറമേ ശേഖരിക്കുന്ന പ്ലാസ്റ്റിക് വൃത്തിയാക്കാനുപയോഗിക്കുന്ന യന്ത്രവും വൃത്തിയാക്കിയ പ്ലാസ്റ്റിക്കും മറ്റ് വൈദ്യുതോപകരണങ്ങളും കത്തി നശിച്ചു. ചാമക്കടയിൽ നിന്ന് അഗ്നിരക്ഷാസേനയെത്തിയാണ് തീ കെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.