ഭരണഘടന സംരക്ഷണ സദസ്സ്​

കരുനാഗപ്പള്ളി: തൽപരകക്ഷികൾ ഭരണഘടന സ്ഥാപനങ്ങളിലിരുന്ന് ഭരണഘടനയെ ബോധപൂർവം തകർക്കാൻ ശ്രമിക്കുന്നതായി ഹൈകോടതിയിലെ മുതിർന്ന അഭിഭാഷകൻ ടി.പി.എം. ഇബ്രാഹിം ഖാൻ. മൗലികാവകാശങ്ങൾ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കരുനാഗപ്പള്ളി താലൂക്ക് ജമാഅത്ത് യൂനിയൻ നടത്തിയ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മതേതരത്വം തകർക്കാൻ ശ്രമിക്കുന്ന ശക്തികളെ എതിർത്ത് തോൽപിക്കണമെന്ന് സി.ആർ. മഹേഷ് എം.എൽ.എ പറഞ്ഞു. താലൂക്ക് ജമാഅത്ത് യൂനിയൻ പ്രസിഡന്‍റ് വലിയത്ത് ഇബ്രാഹിം കുട്ടി അധ്യക്ഷതവഹിച്ചു. തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി, ആർ. രാമചന്ദ്രൻ, കെ.പി. മുഹമ്മദ്, കെ. ജവാദ്, എം. അൻസാർ, എം. ഇബ്രാഹിംകുട്ടി, കുരുടന്‍റയത്ത് വാഹിദ്, സി.എം.എ. നാസർ, ഖലീലുദീൻ പൂയപ്പള്ളിൽ, എച്ച്. ഷെമീർ, പി.എച്ച്. മുഹമ്മദ് കുഞ്ഞ്, മുനമ്പത്തു വഹാബ്, റൗഫ് കോട്ടക്കര എന്നിവർ സംസാരിച്ചു. മുഹമ്മദ് ഷാഹിദ് മൗലവി പ്രാർഥനക്ക് നേതൃത്വം നൽകി. ചിത്രം. കരുനാഗപ്പള്ളി താലൂക്ക് ജമാഅത്ത് യൂനിയൻ സംഘടിപ്പിച്ച ഭരണഘടന സംരക്ഷണ സദസ്സിൽ സി.ആർ. മഹേഷ് എം.എൽ.എ സംസാരിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.