ഹിജാബ് നിരോധനം മതസ്വാതന്ത്ര്യ നിഷേധം -തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി

കരുനാഗപ്പള്ളി: കർണാടകയിലെ ഹിജാബ് നിരോധനവും വിവാദങ്ങളും മതസ്വാതന്ത്ര്യ നിഷേധവും വ്യക്തി സ്വാതന്ത്യത്തിലുള്ള കടന്നുകയറ്റവുമാണെന്ന് ദക്ഷിണ കേരള ജംഇയ്യതുൽ ഉലമ സംസ്ഥാന ജനറൽ സെക്രട്ടറി തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി. ഹിജാബ് നിരോധന വിധിക്കെതിരെ കരുനാഗപ്പള്ളി താലൂക്ക് മുസ്​ലിം ഏകോപന സമിതി നടത്തിയ പ്രതിഷേധ റാലിയോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മതസ്വാതന്ത്ര്യത്തിലും വ്യക്തിസ്വാതന്ത്ര്യത്തിലും കൈ കടത്തിയ വിധിക്കെതിരെ പ്രതികരിക്കാത്ത രാഷ്ട്രീയ പാർട്ടികൾ കുറ്റകരമായ മൗനം പാലിക്കുകയാണ്. ഭരണഘടന ഉറപ്പുനല്‍കുന്ന മൗലികാവകാശങ്ങളുടെ ലംഘനമാണ് കര്‍ണാടക ഹൈകോടതി വിധിയിലൂടെ സംഭവിച്ചിരിക്കുന്നത്. ഭരണഘടനയിലും നീതിനിര്‍വഹണ സംവിധാനങ്ങളിലും ജനങ്ങള്‍ക്കുള്ള വിശ്വാസത്തെ തകര്‍ക്കാന്‍ വിധി കാരണമാകും. മുഴുവന്‍ രാഷ്ട്രീയ സാമുദായിക സംഘടനകളും കോടതി വിധിക്കെതിരെ പ്രതിഷേധിക്കണമെന്നും ഭരണഘടനയെ സംരക്ഷിക്കാൻ മുന്നോട്ടുവരണമെന്നും അദ്ദേഹം പറഞ്ഞു. സമിതി ചെയർമാൻ അഡ്വ. കെ.പി. മുഹമ്മദ് അധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ ടി.എച്ച്‌. ഷെമീർ സ്വാഗതം പറഞ്ഞു. വൈസ് ചെയർമാൻ കാട്ടൂർ ബഷീർ പ്രമേയം അവതരിപ്പിച്ചു. സി.ആർ. മഹേഷ് എം.എൽ.എ, ഡോ. സുജിത് വിജയൻ പിള്ള, മുൻ എം.എൽ.എ ആർ. രാമചന്ദ്രൻ, പോപുലർ ഫ്രണ്ട് സംസ്ഥാന ജനറൽ സെകട്ടറി എ. അബ്ദുൽ സത്താർ, കെ.എം.വൈ.എഫ് സംസ്ഥാന പ്രസിഡന്‍റ് ഷംസുദ്ദീൻ മന്നാനി ഇലവുപാലം, താലൂക്ക് ജമാഅത്ത് യൂനിയൻ പ്രസിഡന്‍റ് വലിയത്ത് ഇബ്രാഹിം കുട്ടി, എം. അൻസാർ, എം.എ. ലത്തീഫ്, വൈ.എ. സലിം ഹമദാനി, അബ്ദുൽ ലത്തീഫ്, അബ്ദുൽ സമദ് മാസ്റ്റർ, ജലീൽ കോട്ടക്കര, യൂനുസ് ചിറ്റുമൂല, നാസർ കുരുടന്‍റയ്യത്ത് എന്നിവർ സംസാരിച്ചു. ചിത്രം: ഹിജാബ് നിരോധന വിധിക്കെതിരെ കരുനാഗപ്പള്ളി താലൂക്ക് മുസ്​ലിം ഏകോപന സമിതി സംഘടിപ്പിച്ച പ്രതിഷേധ റാലിയുടെ ഭാഗമായി നടന്ന പൊതുസമ്മേളനം ദക്ഷിണ കേരള ജംഇയ്യതുൽ ഉലമ ജനറൽ സെക്രട്ടറി തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.