അതിജീവനത്തിന്‍റെ സന്ദേശവുമായി ബഡ്സ് കലോത്സവം

ചിത്രം- കൊല്ലം: മാറിനിൽക്കാതെ മുന്നേറുകയാണെന്ന സന്ദേശവുമായി കുടുംബശ്രീ മിഷന്‍ ജില്ലതല ബഡ്‌സ് കലോത്സവം 'സ്പര്‍ശം 2022'. ഭിന്നശേഷിക്കാരായ കുട്ടികള്‍ കലാവിരുന്നൊരുക്കി വിസ്മയിപ്പിച്ചു. ലളിതഗാനം, മിമിക്രി, നാടോടി നൃത്തം, ആക്​ഷന്‍ സോങ് ഇനങ്ങള്‍ക്ക് പുറമെ പെയിന്‍റിങ്, ഡ്രോയിങ് മത്സരങ്ങളും നടന്നു. എം. നൗഷാദ് എം.എല്‍.എ കലോത്സവം ഉദ്ഘാടനം ചെയ്തു. ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് തൊഴില്‍ശേഷി കൂടി നല്‍കുകയാണ് സര്‍ക്കാറിന്‍റെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. കൗണ്‍സിലര്‍ എ.കെ. സവാദ് അധ്യക്ഷതവഹിച്ചു. നടനും ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍മാനുമായ പ്രേംകുമാര്‍ മുഖ്യാതിഥിയായി. കുടുംബശ്രീ കലാജാഥയിലെ കലാകാരികളെ അദ്ദേഹം ആദരിച്ചു. കുടുംബശ്രീ ജില്ല മിഷന്‍ കോഓഡിനേറ്റര്‍ വി.ആര്‍. അജു, ജില്ല പ്രോഗ്രാം മാനേജര്‍ നിഷിദ സൈബൂനി, കുടുംബശ്രീ പ്രവര്‍ത്തകര്‍, അധ്യാപകര്‍, രക്ഷാകർത്താക്കള്‍ എന്നിവരും പങ്കെടുത്തു. ലൈഫ് ഉപഭോക്തൃ ബോധവത്​കരണ ഉദ്ഘാടനം ഇന്ന് കൊല്ലം: ജില്ല പഞ്ചായത്തിന്‍റെയും ദാരിദ്ര്യ ലഘൂകരണ വിഭാഗത്തിന്‍റെയും ആഭിമുഖ്യത്തില്‍ ആസാദി കാ അമൃത് മഹോത്സവത്തിന്‍റെ ഭാഗമായി സംഘടിപ്പിക്കുന്ന ലൈഫ്-പി.എം.എ.വൈ പദ്ധതി ഉപഭോക്താക്കള്‍ക്കുള്ള ബോധവത്​കരണവും ഭരണഘടനാ സാക്ഷരതാ പരിപാടിയും ശനിയാഴ്ച നടക്കും. മന്ത്രി കെ.എന്‍. ബാലഗോപാല്‍ ജില്ല പഞ്ചായത്ത് ജയന്‍ സ്മാരകഹാളില്‍ രാവിലെ 10.30ന് ഉദ്ഘാടനം ചെയ്യും. എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി മുഖ്യാതിഥിയാകും. ജില്ല പഞ്ചായത്ത് പ്രസിഡന്‍റ്​​ സാം കെ. ഡാനിയല്‍, കലക്ടര്‍ അഫ്‌സാന പര്‍വീണ്‍ എന്നിവര്‍ പങ്കെടുക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.