ചിത്രം - കൊല്ലം: ദേശീയ പണിമുടക്കിന് മുന്നോടിയായി ആക്ഷൻ കൗൺസിൽ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്‌സിന്‍റെയും അധ്യാപക സർവിസ് സംഘടനാ സമരസമിതിയുടെയും നേതൃത്വത്തിൽ ജീവനക്കാരും അധ്യാപകരും ജില്ല, താലൂക്ക് കേന്ദ്രങ്ങളിൽ റാലികൾ സംഘടിപ്പിച്ചു. കൊല്ലത്ത് താലൂക്ക് ഓഫിസിന് മുന്നിൽനിന്ന് ചിന്നക്കടയിലേക്ക് നടത്തിയ റാലിക്കുശേഷം ചേർന്ന യോഗം എൻ.ജി.ഒ യൂനിയൻ സംസ്ഥാന സെക്രട്ടറി എസ്. അജയകുമാർ ഉദ്ഘാടനം ചെയ്‌തു. എ.കെ.എസ്.ടി.യു സംസ്ഥാന വൈസ് പ്രസിഡന്‍റ് എൻ. ഗോപാലകൃഷ്‌ണൻ, ആക്ഷൻ കൗൺസിൽ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്‌സ് ജില്ല കൺവീനർ എസ്. ഓമനക്കുട്ടൻ, അധ്യാപക സർവിസ് സംഘടനാ സമരസമിതി ജില്ല കൺവീനർ ആർ. രാജീവ് കുമാർ, എൻ.ജി.ഒ യൂനിയൻ ജില്ല സെക്രട്ടറി വി.ആർ. അജു, ജില്ല പ്രസിഡന്‍റ് ബി. പ്രശോഭദാസ്, കെ.എസ്.ടി.എ സംസ്ഥാന എക്സിക്യൂട്ടിവ് അംഗം ജി.കെ. ഹരികുമാർ, കെ.ജി.ഒ.എ ജില്ല സെക്രട്ടറി എസ്. ദിലീപ്, കെ.എം.സി.എസ്.യു സംസ്ഥാന പ്രസിഡന്‍റ് എൻ.എസ്. ഷൈൻ, പി.എസ്.സി.ഇ.യു ജില്ല സെക്രട്ടറി ജെ. അനീഷ്, കെ.ജി.എൻ.എ ജില്ല സെക്രട്ടറി എസ്. സുബീഷ്, ജോയന്‍റ് കൗൺസിൽ നേതാവ് എസ്. ജുനിത എന്നിവർ സംസാരിച്ചു. പുനലൂരിൽ എൻ.ജി.ഒ യൂനിയൻ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എസ്. സുശീല ഉദ്ഘാടനം ചെയ്‌തു. കരുനാഗപ്പള്ളിയിൽ കെ.എസ്.ടി.എ സംസ്ഥാന എക്സിക്യൂട്ടിവ് അംഗം എസ്. സബിത ഉദ്ഘാടനം ചെയ്‌തു. കൊട്ടാരക്കരയിൽ എ.കെ.എസ്.ടി.യു സംസ്ഥാന കമ്മിറ്റി അംഗം ഷിജുമോൻ ഉദ്ഘാടനം ചെയ്‌തു. കുന്നത്തൂരിൽ കെ.ജി.ഒ.എ ജില്ല സെക്രട്ടറി എസ്. ദിലീപ് ഉദ്ഘാടനം ചെയ്‌തു. പത്തനാപുരത്ത് ജോയന്‍റ് കൗൺസിൽ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എൻ. കൃഷ്‌ണകുമാർ ഉദ്ഘാടനം ചെയ്‌തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.