ഫയർ സർവിസ് മത്സരം സമാപിച്ചു

ചിത്രം- കൊല്ലം: കേരള ഫയർ സർവിസ് അസോസിയേഷൻ സംസ്ഥാന സമ്മേളന പ്രചാരണാർഥം തിരുവനന്തപുരം മേഖല കമ്മിറ്റി നടത്തിയ കായികമത്സരം സമാപിച്ചു. ഡോ. സുജിത് വിജയൻ പിള്ള എം.എൽ.എ ഉദ്ഘാടനം ചെയ്തു. കേരള ഫയർ സർവിസ് അസോസിയേഷൻ ജനറൽ സെക്രട്ടറി ആർ. അജിത്കുമാർ, ജോയന്‍റ് സെക്രട്ടറി എസ്. ബിജോയ്, മേഖല ഭാരവാഹികളായ അനിൽകുമാർ, എ. നിസാറുദ്ദീൻ, സ്വാഗത സംഘം ചെയർമാൻ എ. അബ്ദുൽ സമദ്, കൺവീനർമാരായ സച്ചു, രഞ്ജിത്ത്, അനന്തൻ എന്നിവർ പങ്കെടുത്തു. ഫുട്ബാൾ മത്സരത്തിൽ ഫയർഫോഴ്സ് തിരുവനന്തപുരം യൂനിറ്റ് ഒന്നാം സ്ഥാനവും കുണ്ടറ യൂനിറ്റ് രണ്ടാംസ്ഥാനവും നേടി. ഷട്ടിൽ ഡബിൾസ്: ഒന്നാം സ്ഥാനം - എ. നസിം, വിഷ്ണു (കരുനാഗപ്പള്ളി യൂനിറ്റ്), രണ്ടാം സ്ഥാനം: എം. മനു, ദിനേശ്. സിംഗിൾസ്: ഒന്നാം സ്ഥാനം: എസ്.പി. അനു, രണ്ടാം സ്ഥാനം: എ. നാസിം. സംസ്ഥാന തല മത്സരം ഏപ്രിൽ ഒന്നിന് കോഴിക്കോട് നടക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.