റേഷൻകട തുറക്കുമെന്ന് അസോസിയേഷൻ

കൊല്ലം: മാസാവസാനമായതിനാൽ ഉപഭോക്താക്കൾ റേഷൻ വാങ്ങുന്നതിന് കടകളിൽ വരുന്നതുകൊണ്ട് 28 നും 29 നും നടക്കുന്ന പൊതുപണിമുടക്കിൽ നിന്ന് സ്വതന്ത്ര സംഘടനകളായ ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷനും കേരള സ്റ്റേറ്റ് റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷനും വിട്ടുനിൽക്കാൻ തീരുമാനിച്ചു. പണിമുടക്ക് ദിവസങ്ങളിൽ കടകൾ തുറന്നുപ്രവർത്തിക്കുന്നതിന്​ ആവശ്യമായ സഹായം സർക്കാറിൽ നിന്ന് ഉണ്ടാവണമെന്ന് സംഘടനാനേതാക്കൾ ആവശ്യപ്പെട്ടു. പണിമുടക്ക് ദിവസം പ്രവർത്തിക്കുന്നതിനാൽ 27ന് കടകൾ തുറക്കില്ലെന്ന് ജോണി നെല്ലൂർ, കാടാംമ്പുഴ മൂസ, ടി. മുഹമ്മദാലി, അജിത്കുമാർ, ഇ. അബൂബക്കർ, ശിവദാസൻ വേലിക്കാട്, സി. മോഹനൻപിള്ള എന്നിവർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.