കൊല്ലം: മാർച്ച് 28, 29നും നടക്കുന്ന പൊതുപണിമുടക്കിൽ നിന്ന് വ്യാപാരസ്ഥാപനങ്ങളെ ഒഴിവാക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല എക്സിക്യൂട്ടിവ് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. സമരവുമായി ബന്ധവുമില്ലാത്ത വിഭാഗങ്ങളെ നിർബന്ധിച്ച് പങ്കെടുപ്പിക്കുന്നത് ജനാധിപത്യവിരുദ്ധവും പ്രതിഷേധാർഹവുമാണെന്നും യോഗം അഭിപ്രായപ്പെട്ടു. നിലനിൽപിനായി വ്യാപാരികൾ നടത്തിയ നിരവധി സമരങ്ങളിൽ മറ്റ് വിഭാഗങ്ങളെ പങ്കെടുപ്പിക്കുവാനോ ബുദ്ധിമുട്ടിക്കാനോ സംഘടനകൾ ശ്രമിച്ചിട്ടില്ല. പണിമുടക്ക് ദിവസം തുറക്കുന്ന കടകൾക്ക് സംരക്ഷണം നൽകാൻ സംസ്ഥാന സർക്കാറും പൊലീസും തയാറാവണമെന്നും യോഗം ആവശ്യപ്പെട്ടു. ജില്ല പ്രസിഡന്‍റ് എസ്. ദേവരാജൻ അധ്യക്ഷത വഹിച്ചു. ജില്ല ജനറൽ സെക്രട്ടറി ജി. ഗോപകുമാർ, എസ്.കബീർ, ബി.രാജീവ്, കെ.രാമഭദ്രൻ, എൻ.രാജീവ്, ജോജൊ കെ. എബ്രഹാം, എ.കെ. ഷാജഹാൻ, എ.അൻസാരി, ആൻറണി പാസ്റ്റർ, നവാസ്, എസ്. രമേശ്കുമാർ, ഡി. വാവാച്ചൻ, ബി. വേണുഗോപാലൻ നായർ, ആർ.ചന്ദ്രശേഖരൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.