തൊഴിലുറപ്പ് തൊഴിലാളികൾക്ക് കടന്നൽ കുത്തേറ്റു; നാലുപേർ ആശുപത്രിയിൽ

പുനലൂർ: തെന്മലയിൽ ജോലിക്കിടെ തൊഴിലുറപ്പ് തൊഴിലാളികളെ തേനീച്ച ആക്രമിച്ചു. ഗുരുതരമായി കുത്തേറ്റ രണ്ടു തൊഴിലാളികളെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലും മറ്റു രണ്ടുപേരെ പുനലൂർ താലൂക്കാശുപത്രിയിലും പ്രവേശിപ്പിച്ചു. തെന്മല മൂന്നുകണ്ണറ പാലത്തിന് സമീപം വ്യാഴാഴ്ച രാവിലെ 10.30 ഓടെ വനാതിർത്തിയിൽ ഫയർലൈൻ തെളിക്കുന്നതിനിടെയാണ് തേനീച്ചയുടെ ആക്രമണമുണ്ടായത്. അമ്പതോളം തൊഴിലാളികൾ രണ്ടുവിഭാഗമായി തിരിഞ്ഞാണ് ജോലി ചെയ്തിരുന്നത്. ഇതിൽ ഒരു വിഭാഗത്തിന് നേരെയാണ് തൊട്ടടുത്ത റെയിൽ പാലത്തിൽ കൂടുകൂട്ടിയിരുന്ന തേനീച്ച ഇളകിവന്ന് കുത്തിയത്. ഇതോടെ തൊഴിലാളികൾ നിലവിളിച്ച് പരക്കംപാഞ്ഞു. ഇതിനിടെ പത്തോളം പേർക്ക് കുത്തേറ്റു. ഇവരെ തെന്മല പ്രാഥമിക കേന്ദ്രത്തിൽ എത്തിച്ച് ചികിത്സ നൽകി. സാരമായി കുത്തേറ്റ യമുന (58), പുഷ്പമ്മ (70) എന്നിവരെയാണ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സുധ (55), തങ്കമണി (65) എന്നിവരാണ് താലൂക്കാശുപത്രിയിൽ ചികിത്സയിലുള്ളത്. തടിലേലം 28 ന് പുനലൂർ: പുനലൂർ ടിമ്പർ സെയിൽസ് ഡിവിഷന് കീഴിലുള്ള അരിക്കക്കാവ്, കോന്നി സർക്കാർ തടി ഡിപ്പോകളിൽ ഈമാസം 26ന് നടത്താനിരുന്ന ഇ-ലേലം സാങ്കേതിക കാരണങ്ങളാൽ 28 ന് നടത്തുമെന്ന് ഡി.എഫ്.ഒ അറിയിച്ചു. ഫോൺ- പുനലൂർ ഡിവിഷൻ 0475 2222617, അരീക്കക്കാവ് ഡിപ്പോ ഓഫിസർ- 8547600535, കോന്നി- 8547600530.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.