ഭൂരഹിത ഭവനരഹിതർക്ക് വീടൊരുക്കാൻ കുളക്കടയിൽ 'ഇടവും കൂടും' പദ്ധതി

കൊട്ടാരക്കര: ഭൂരഹിത ഭവനരഹിതർക്ക് വീട്​ യാഥാർഥ്യമാക്കാൻ 'ഇടവും കൂടും' പദ്ധതിയുമായി കുളക്കട ഗ്രാമപഞ്ചായത്ത്. ഗുണഭോക്തൃ പട്ടികയിലുള്ള മുഴുവൻ പേർക്കും വസ്​തുവും വീടും നൽകും. പൂവറ്റൂർ പടിഞ്ഞാറ് ആലുംകുന്നിൽ മഹാദേവ ക്ഷേത്രത്തിന് സമീപം കുളക്കട പഞ്ചായത്ത് വാങ്ങിയ 1.64 ഏക്കർ സ്ഥലത്താണ് പദ്ധതി നടപ്പാക്കുന്നത്. 30 പേരാണ് ഭൂരഹിത ഭവനരഹിത പട്ടികയിൽ ഇപ്പോഴുള്ളത്. ഇതിൽ 29 പേർക്കാണ് മൂന്ന് സെന്‍റ്​ സ്ഥലം വീതം നൽകുക. നാലുലക്ഷം രൂപ വീതം വീടുനിർമാണത്തിന്​ നൽകുമെന്ന് പ്രസിഡന്‍റ്​ പി.ടി. ഇന്ദുകുമാർ അറിയിച്ചു. കഴിഞ്ഞ പഞ്ചായത്ത്​ ഭരണസമിതിയാണ് ഭൂരഹിത ഭവന രഹിതർക്ക് ലൈഫ് ഭവന സമുച്ചയമൊരുക്കാൻ സ്ഥലം വിലയ്ക്കു വാങ്ങിയത്. അരക്കോടിയോളം രൂപ മുടക്കിയായിരുന്നു സ്ഥലം വാങ്ങൽ. ഇവിടെ 40 കുടുംബങ്ങൾക്കാണ് സമുച്ചയത്തിൽ താമസ സൗകര്യമൊരുക്കാൻ തീരുമാനിച്ചിരുന്നത്. ഹൗസിങ് ബോർഡിനായിരുന്നു നിർമാണച്ചുമതല. 8.44 കോടിയാണ് ചെലവ് കണക്കാക്കിയിരുന്നത്. ഇത് വലിയ തുകയായതിനാൽ പുതിയ പഞ്ചായത്ത് ഭരണസമിതി ഇതിൽനിന്ന് പിന്മാറുകയും സ്വതന്ത്ര വീടുകൾ എന്ന പുതിയ പദ്ധതിക്ക് രൂപം കൊടുക്കുകയുമായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.