കെ-റെയിൽ സമയബന്ധിതമായി പൂർത്തിയാക്കണം -പി.കെ.എസ്

കുണ്ടറ: കേരളത്തിന്റെ വികസന മുന്നേറ്റത്തിന് ഗതിവേഗം പകരാൻ കഴിയുന്ന കെ-റെയിൽ പദ്ധതി സമയബന്ധിതമായി പൂർത്തീകരിക്കണമെന്ന് പി.കെ.എസ് കുണ്ടറ ഏരിയ സമ്മേളനം. സി.പി.എം ഏരിയ സെക്രട്ടറി എസ്.എൽ. സജികുമാർ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ്​ ബിജു ഹരിദാസ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി എൻ.എസ്. ശാന്തകുമാർ, ജില്ല സെക്രട്ടറി ജി. സുന്ദരേശൻ, ഡി. ജയകുമാർ, സി. തങ്കപ്പൻ, പി. വിനിത കുമാരി, ആർ. ദേവദാസ്, എച്ച്. ഹുസൈൻ, ആർ. സുരേഷ് ബാബു, എസ്.അനിൽ കുമാർ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ബിജു ഹരിദാസ്(പ്രസിഡന്റ്), എൽ. അനിൽ, ജി. വേലായുധ, ബിന്ദു(വൈസ് പ്രസിഡന്റുമാർ), എൻ.എസ്. ശാന്തകുമാർ(സെക്രട്ടറി), സതീശൻ, രഞ്ജിനി, ചന്ദ്രബാബു (ജോയന്റ് സെക്രട്ടറിമാർ), സജി ഡി.ആർ(ട്രഷറർ).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.