പതിനേഴുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത യുവാവ് പിടിയില്‍

പോക്‌സോ കേസില്‍ കിളികൊല്ലൂര്‍: പതിനേഴുകാരിയെ ബലാത്സംഗം ചെയ്ത യുവാവ് പോക്‌സോ കേസില്‍ പിടിയില്‍. കരുനാഗപ്പള്ളി ആലപ്പാട് ആലംകടവ് തന്നിക്കല്‍ വീട്ടില്‍ മിന്‍ഹാജ് ആണ് പിടിയിലായത്. പ്ലസ് ടു വിദ്യാർഥിനിയായ പതിനേഴുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലാണ് അറസ്റ്റ്. പെണ്‍കുട്ടിയുമായി പ്രണയത്തിലായ ഇയാള്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകുകയായിരുന്നു. പെണ്‍കുട്ടിയെ കാണാനില്ലെന്ന്​ പിതാവ് കിളികൊല്ലൂര്‍ സ്‌റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. പൊലീസ് അന്വേഷണത്തില്‍ പെണ്‍കുട്ടി പാലക്കാട് ഉണ്ടെന്ന വിവരം ലഭിക്കുകയും മണ്ണാര്‍കാട് പൊലീസില്‍ വിവരമറിയിക്കുകയുമായിരുന്നു. തുടര്‍ന്ന് മണ്ണാര്‍കാട് പൊലീസിന്‍റെ സഹായത്തോടെ ഇരുവ​െരയും കിളികൊല്ലൂര്‍ പൊലീസ് പിടികൂടുകയായിരുന്നു. ഇയാളെ റിമാന്‍റ്​ ചെയ്തു. ഗൃഹനാഥനെ കൊലപ്പെടുത്താന്‍ ശ്രമം; ഒരാള്‍ കൂടി പിടിയില്‍ കിളികൊല്ലൂര്‍: ഉത്സവത്തിനിടെ ഭാര്യയെ ശല്യം ചെയ്തവര്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കിയ ഗൃഹനാഥനെ വീട്ടില്‍ കയറി വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ച സംഘത്തിലെ ഒരാള്‍കൂടി അറസ്റ്റില്‍. ചാത്തിനാംകുളം അഞ്ച്മുക്ക് നൈസാം മന്‍സിലില്‍ നിയാസ് (35) ആണ് കിളികൊല്ലൂര്‍ പൊലീസിന്‍റെ പിടിയിലായത്. അക്രമിസംഘത്തിലെ നാലുപേരെ കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. കുരുന്നാമണി ക്ഷേത്രത്തിലെ ഉത്സവവുമായി ബന്ധപ്പെട്ട് പ്രതികളടങ്ങിയ സംഘം സ്ത്രീകളെ ശല്യം ചെയ്തതിന് ഇവരുടെ ഭര്‍ത്താവ് പൊലീസില്‍ പരാതിപ്പെട്ടിരുന്നു. ഇതിന്‍റെ വിരോധത്തിലാണ് ഗൃഹനാഥനെ വീട്ടില്‍ കയറി വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ചത്. കിളികൊല്ലൂര്‍ ഇന്‍സ്‌പെക്ടര്‍ വിനോദിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ റിമാന്‍ഡ്​​ ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.