റെയിൽവേ ഗേറ്റുകൾ ഏറെനേരം അടച്ചിടുന്നു

കൊട്ടിയം: റെയിൽവേ ഗേറ്റുകൾ മണിക്കൂറുകളോളം അടച്ചിടുന്നത് ഗതാഗതക്കുരുക്കിന് കാരണമാകുന്നു. കൂട്ടിക്കട റെയിൽവെ ഗേറ്റിലാണ് വലിയ ഗതാഗതക്കുരുക്ക് ഉണ്ടാകുന്നത്. മയ്യനാട് റെയിൽവേ സ്റ്റേഷനിലുണ്ടായിരുന്ന സിഗ്നൽ സംവിധാനം പരവൂരിലേക്ക് മാറ്റിയതാണ് ഏറെ നേരം റെയിൽവെ ഗേറ്റുകൾ അടച്ചിടുവാൻ കാരണമാക്കുന്നത്. പരവൂരിൽ സ്റ്റോപ്പില്ലാത്ത ട്രെയിനുകൾ വർക്കല വിടുമ്പോൾ തന്നെ ഭരണിക്കാവ് വരെയുള്ള ഗേറ്റുകൾ അടച്ചിടുകയാണ്. ഇരവിപുരത്ത് മേൽപ്പാലം നിർമാണം ആരംഭിച്ചതിനെ തുടർന്ന് കാവൽപ്പുരയിലെ ഗേറ്റ് രണ്ടര മാസമായി അടച്ചിട്ടിരിക്കുകയാണ്. അതിനാൽ അതുവഴി പോകേണ്ട വാഹനങ്ങൾ കൂട്ടിക്കട റെയിൽവേ ഗേറ്റ് വഴിയാണ് പോകുന്നത്. വ്യാഴാഴ്ച രാവിലെ മൂന്ന്​ ട്രെയിനുകൾ പോയശേഷം ഗേറ്റ് തുറന്നയുടൻ അടുത്ത ട്രെയിൻ കടന്നുപോകുന്നതിന്​ ഗേറ്റടക്കുവാൻ സന്ദേശം ലഭിച്ചെങ്കിലും വാഹനത്തിരക്കായതിനാൽ ഗേറ്റ് അടക്കാനായില്ല. ഏറെനേരം പാടുപെട്ടാണ് ഗേറ്റടച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.