കൊല്ലം: നാടക പ്രവർത്തക ആസ്വാദക കൂട്ടായ്മയായ കലാഗ്രാമത്തിൻെറ ആഭിമുഖ്യത്തിൽ 27ന് ലോകനാടകദിനാഘോഷം സംഘടിപ്പിക്കുന്നു. വൈകീട്ട് 3.30ന് കൊല്ലം ഫൈനാൻസ് സൊസൈറ്റി ഹാളിൽ ഡെപ്യൂട്ടി മേയർ കൊല്ലം മധു ഉദ്ഘാടനം ചെയ്യും. ധർണ കൊല്ലം: കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ നയങ്ങൾക്കെതിരെ മത്സ്യതൊഴിലാളി ഫെഡറേഷൻ (യു.ടി.യു.സി) നേതൃത്വത്തിൽ 26ന് വൈകീട്ട് നാലിന് കൊല്ലം തുറമുഖത്തിന് മുൻവശം മത്സ്യത്തൊഴിലാളികൾ ധർണ നടത്തും. ആർ.എസ്.പി സംസ്ഥാന സെക്രട്ടറി എ.എ. അസീസ് ഉദ്ഘാടനം ചെയ്യും. കെ-റെയിൽ പദ്ധതി ഉപേക്ഷിക്കണം കൊല്ലം: കെ-റെയിൽ പദ്ധതി ഉപേക്ഷിക്കാൻ സർക്കാർ തയാറാകണമെന്ന് സി.എം.പി ജില്ല കൗൺസിൽ. ജില്ല സെക്രട്ടറി ആറ്റൂർ ശരച്ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജോ. സെക്രട്ടറി വി. വിജയൻ അധ്യക്ഷത വഹിച്ചു. ആശ്രാമം സുനിൽകുമാർ, രാമചന്ദ്രൻ കടകംപള്ളി, എൻ. ഹരിദാസ്, കെ. അൻവർജാൻ, റ്റി.പി.ശശാങ്കൻ, അബ്ദുൽ റഷീദ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.