പരവൂർ: പുറ്റിങ്ങൽ ദേവിക്ഷേത്രത്തിൽ മീനഭരണി മഹോത്സവം 29ന് തുടങ്ങി ഏപ്രിൽ നാലിന് അവസാനിക്കും. 29ന് രാത്രി 7.45നും 9നും മധ്യ കൊടിയേറ്റ് നടക്കും. 30ന് രാവിലെ ഏഴുമുതൽ ക്ഷേത്രത്തിന് മുന്നിൽ പറ സമർപ്പണം. ഏപ്രിൽ രണ്ടിന് രേവതി ഉത്സവം എന്നിവ നടക്കും. നാലിന് മീനഭരണി മഹോത്സവ ദിവസം രാവിലെ 4.45ന് ഉരുൾ മഹോത്സവം, വൈകുന്നേരം അഞ്ചുമുതൽ ഊര് ചുറ്റ് ഘോഷയാത്ര, 6.30ന് ഗാനസന്ധ്യ തുടർന്ന് ഭരണിവിളക്കും കൊടിയിറക്കും നടക്കും. തുടർന്ന് കലാപരിപാടികൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.