ഡി.വൈ.എഫ്.ഐ കുണ്ടറ മേഖല സമ്മേളനം

കുണ്ടറ: സമാപിച്ചു. ഡി.വൈ.എഫ്.ഐ ദേശീയസമിതി അംഗം എസ്.ആര്‍. അരുണ്‍ ബാബു ഉദ്ഘാടനംചെയ്തു. കേന്ദ്ര കമ്മിറ്റിയംഗം ചിന്ത ജറോം, ശ്യാംമോഹന്‍, എസ്.എല്‍. സജികുമാര്‍, ആര്‍. സുരേഷ് ബാബു, സി. സോമന്‍പിള്ള, സി. സന്തോഷ് എന്നിവര്‍ സംസാരിച്ചു. എസ്. ശ്യാമിനെ പ്രസിഡന്റായും പ്രണാം, ശ്യാം, സുരഭി എന്നിവരെ വൈസ് പ്രസിഡന്റായും എ. അരുണ്‍കുമാറിനെ സെക്രട്ടറിയായും ബി. അജിത്, എല്‍. അനീഷ്, നിസാന്‍ നിസാര്‍ എന്നിവരെ ജോയന്റ് സെക്രട്ടറിമാരായും എസ്.കെ. വിഷ്ണുവിനെ ട്രഷററായും തെരഞ്ഞെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.