ലോക നാടകദിനാചരണവും ശിൽപശാലയും

കൊല്ലം: സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ നാടകോത്സവം മേയ് അവസാനവാരം കൊല്ലത്ത്​ സംഘടിപ്പിക്കും. ഇതോടനുബന്ധിച്ച്​, ലോക നാടകദിനമായ 27ന് ജില്ല ലൈബ്രറി കൗണ്‍സില്‍ ഒരു നാടകം അവതരിപ്പിക്കും. ഇതിനായി 25, 26, 27 തീയതികളില്‍ വെണ്‍പാലക്കര ശാരദാവിലാസിനി വായനശാലയില്‍ നാടക ശിൽപശാല സംഘടിപ്പിക്കും. ശിൽപശാലയില്‍ രൂപപ്പെടുന്ന നാടകം സംസ്ഥാന നാടകോത്സവത്തില്‍ അവതരിപ്പിക്കും. ശിൽപശാലയുടെ ഉദ്ഘാടനം 25ന്​ രാവിലെ 10ന്​ നാടക സംവിധായകന്‍ ഇ.എ. രാജേന്ദ്രന്‍ നിർവഹിക്കും. സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ എക്സിക്യൂട്ടിവ് അംഗം ഡോ. പി.കെ. ഗോപന്‍ മുഖ്യപ്രഭാഷണം നടത്തും. സമാപന സമ്മേളനം നാടക സംവിധായകന്‍ പ്രശാന്ത് നാരായണന്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ എക്സിക്യൂട്ടിവ് അംഗം എസ്. നാസര്‍ മുഖ്യപ്രഭാഷണം നടത്തും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.