റൂറൽ ജില്ല പൊലീസ് മേധാവിക്കെതിരെ അന്വേഷണം വേണം -മനുഷ്യാവകാശ കമീഷൻ

കൊല്ലം: മനുഷ്യാവകാശ കമീഷനെ തെറ്റിദ്ധരിപ്പിക്കുന്ന റിപ്പോർട്ട് സമർപ്പിച്ച കൊല്ലം റൂറൽ ജില്ല പൊലീസ് മേധാവിക്കെതിരെ അന്വേഷണം വേണമെന്ന് കമീഷൻ. ഇത്തരം റിപ്പോർട്ട് സമർപ്പിച്ചത് കടുത്ത അനാദരവും ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നുള്ള കർത്തവ്യലംഘനവുമാണെന്ന് കമീഷൻ അംഗം വി.കെ. ബീനാകുമാരി പറഞ്ഞു. തെന്മല ഉറുകുന്ന് സ്വദേശി കെ. രാജീവ് സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്. ബന്ധുവായ വ്യക്തിക്കെതിരെ തെന്മല പൊലീസ് സ്റ്റേഷനിൽ പരാതി നൽകാൻ ചെന്ന തന്നെ തെന്മല സി. ഐ മർദിക്കുകയും കേസെടുക്കുകയും ചെയ്തെന്നായിരുന്നു പരാതി. എന്നാൽ തെന്മല സി.ഐയെ പരാതിക്കാരൻ അപമാനിക്കുകയും അസഭ്യം വിളിക്കുകയും ചെയ്തുവെന്നായിരുന്നു സി.ഐയെ സംരക്ഷിക്കുന്ന തരത്തിൽ റൂറൽ എസ്.പി കമീഷന്​ നൽകിയ റിപ്പോർട്ടിൽ പറഞ്ഞിരുന്നത്​. അതേസമയം, കേസുമായി ബന്ധപ്പെട്ട് കൊല്ലം ക്രൈം​ റെ​േക്കാഡ് ബ്യൂറോ ഡിവൈ.എസ്.പി, റൂറൽ ജില്ല പൊലീസ് മേധാവിക്ക് സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിൽ നിന്നും തികച്ചും വ്യത്യസ്തമായിരുന്നു റൂറൽ ജില്ല പൊലീസ് മേധാവി കമീഷനിൽ സമർപ്പിച്ച റിപ്പോർട്ട്. ഇതാണ് അന്വേഷണം പ്രഖ്യാപിക്കാനുള്ള കാരണം. മനുഷ്യാവകാശ കമീഷൻ കൊല്ലം സിറ്റിങ്​ ഇന്ന് കൊല്ലം: സംസ്ഥാന മനുഷ്യാവകാശ കമീഷൻ അംഗം വി.കെ. ബീനാകുമാരി വെള്ളിയാഴ്ച രാവിലെ പത്തരക്ക് കൊല്ലം ഗവ. ഗെസ്റ്റ് ഹൗസിൽ സിറ്റിങ്​ നടത്തും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.