കൊല്ലം: സംസ്ഥാന ബജറ്റിന്‍റെ തണലില്‍ വന്‍കിട സൗരോര്‍ജ പദ്ധതിക്ക് തയാറെടുക്കുകയാണ് പടിഞ്ഞാറെകല്ലട. ഫ്ലോട്ടിങ് സോളാര്‍ പദ്ധതിക്ക് ബജറ്റില്‍ 32 കോടി രൂപയാണ് അധികമായി അനുവദിച്ചത്. 300 കോടി രൂപ ചെലവില്‍ 50 മെഗാവാട്ട് വൈദ്യുതി ലക്ഷ്യമിടുന്ന പദ്ധതി പ്രവര്‍ത്തനത്തിന് 29 കോടി രൂപ പഞ്ചായത്ത് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പദ്ധതിയുടെ പ്രാധാന്യം ഉള്‍ക്കൊണ്ട് ധനമന്ത്രി മൂന്ന് കോടി രൂപ അധികമായി അനുവദിക്കുകയായിരുന്നെന്ന് പഞ്ചായത്ത് പ്രസിഡന്‍റ് ഡോ. സി. ഉണ്ണിക്കൃഷ്ണന്‍ അറിയിച്ചു. സംസ്ഥാനത്തെ ഏറ്റവും വലിയ ഫ്ലോട്ടിങ് സോളാര്‍ പദ്ധതിയായി പുതുസംരംഭം അറിയപ്പെടും. മണലെടുത്ത് ഉപയോഗശൂന്യമായ പാടങ്ങളിലാണ് പദ്ധതി നടപ്പാക്കുന്നത്. നാഷനല്‍ ഹൈഡ്രോ ഇലക്ട്രിക്ക് പവര്‍ കോര്‍പറേഷനാണ് നടത്തിപ്പ് ചുമതല. നിര്‍മാണം ഏറ്റെടുത്തിരിക്കുന്നത് ടാറ്റ പവര്‍ സോളാര്‍. ഉൽപാദിപ്പിക്കുന്ന വൈദ്യുതി കെ.എസ്.ഇ.ബി വാങ്ങും. ഇതിനുള്ള ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി. വിനോദ സഞ്ചാരത്തിനും തൊഴിലവസരങ്ങള്‍ക്കും കൂടി പദ്ധതി മുതല്‍കൂട്ടാകുമെന്നും പഞ്ചായത്ത് പ്രസിഡന്‍റ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.