മത്സ്യത്തൊഴിലാളികളുടെ കലക്ടറേറ്റ് ധർണ

കൊല്ലം: ബജറ്റിൽ പരമ്പരാഗത മത്സ്യത്തൊഴിലാളികളെ അവഗണിച്ചതിൽ പ്രതിഷേധിച്ച്​ വെള്ളിയാഴ്ച രാവിലെ 10ന്​ അഖിലേന്ത്യ മത്സ്യത്തൊഴിലാളി കോൺഗ്രസ്​ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ കലക്ടറേറ്റിന് മുന്നിൽ ധർണ നടത്തുമെന്ന് ജില്ല പ്രസിഡൻറ്​ ബിജു ലൂക്കോസ്​ അറിയിച്ചു. യുവതിയെ ആക്രമിച്ചയാൾ​ പിടിയിൽ ഇരവിപുരം: യുവതിയെ ആക്രമിച്ച യുവാവിനെ ഇരവിപുരം പൊലീസ്​ അറസ്റ്റ്​ ചെയ്തു. മയ്യനാട് മുക്കം റോയി ഭവനത്തിൽ റോയി (38) ആണ് പിടിയിലായത്. മത്സ്യവിപണനം നടത്തുന്ന യുവതിയോട് പ്രതി പലതവണ പണം ആവശ്യപ്പെട്ടിട്ടും നൽകാത്തതിലുള്ള വിരോധത്തിലാണ്​ യുവതിയെയും ഭർത്താവിനെയും അസഭ്യം പറയുകയും ആക്രമിക്കുകയും ചെയ്തത്​. പരാതിയുടെ അടിസ്ഥാനത്തിൽ കൊല്ലം എ.സി.പി ജി.ഡി. വിജയകുമാറിന്‍റെ നിർദേശാനുസരണം ഇരവിപുരം ഇൻസ്​പെക്ടർ വി.വി. അനിൽകുമാറിന്‍റെ നേതൃത്വത്തിൽ സബ് ഇൻസ്​പെക്ടർമാരായ അരുൺ ഷാ, ജയേഷ്, ജയകുമാർ, അനിൽ, സി.പി.ഒമാരായ ദീപു, മനാഫ് എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാളെ റിമാൻഡ്​​ ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.