തഴവ പഞ്ചായത്ത് ബജറ്റ്: കാർഷിക മേഖലക്കും ജലസംരക്ഷണത്തിനും മുൻഗണന

കരുനാഗപ്പള്ളി: കാർഷിക മേഖല, ഭവന നിർമാണം, ഗതാഗത സൗകര്യ വികസനം, ജലസംരക്ഷണം എന്നിവക്ക് മുൻഗണന നൽകി തഴവ ഗ്രാമപഞ്ചായത്തിൽ 2022-2023 സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ഷൈലജ അവതരിപ്പിച്ചു. സ്വന്തമായി വീടും വസ്തുവും ഇല്ലാത്തവർക്ക് പരമാവധി ഇവ ലഭ്യമാക്കി ദാരിദ്ര്യനിർമാർജനം സമ്പൂർണമാക്കാനാണ് ബജറ്റ് ലക്ഷ്യമാക്കുന്നതെന്ന് പഞ്ചായത്ത് പ്രസിഡന്‍റ് വി. സദാശിവൻ അറിയിച്ചു. ലൈഫ് ഭവന പദ്ധതിക്ക്​ അഞ്ച് കോടി, റോഡ് വികസനത്തിന് 2.50 കോടി, ജലസംരക്ഷണ പ്രവർത്തനത്തിന് ഒരു കോടി രൂപ എന്നിങ്ങനെ വകയിരുത്തി. ടേക്ക് എ ബ്രേക്ക് പദ്ധതി, വാർഡ്തല ശുചീകരണം, വനിതാക്ഷേമം, ഭിന്നശേഷി ക്ഷേമം, ബഡ്സ് സ്ക്കൂൾ, ആശ്രയ പദ്ധതി, സി.എച്ച്.സി നവീകരണം എന്നിവക്കും തുക വകയിരുത്തി. 20,93,03325 രൂപ പ്രതീക്ഷിത വരവും 191,363,000 ചെലവും 17940325 രൂപ മിച്ചവും കണക്കാക്കുന്നതാണ്​ ബജറ്റ്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.