ആദിനാട്​ തേങ്ങയുടെ ഉൽപാദനത്തിനും വിപണനത്തിനും പദ്ധതി

കരുനാഗപ്പള്ളി: കുലശേഖരപുരത്തിന്‍റെ തനത് കാർഷിക വിളയായ ആദിനാട് തേങ്ങയുടെ ഉൽപാദനം, വിപണനം എന്നിവ വർധിപ്പിക്കാൻ പദ്ധതി. കുലശേഖരപുരം ഗ്രാമപഞ്ചായത്ത് ബജറ്റിലാണ്​ ഇതുസംബന്ധിച്ച നിർ​ദേശമുള്ളത്​. പദ്ധതിക്കായി ഏഴ്​ ലക്ഷം മാറ്റിവെച്ചു. ഭവന പദ്ധതിക്കായി അഞ്ച് കോടിയും പൊതുമരാമത്ത് ഊർജമേഖലകൾക്കായി അഞ്ച്​ കോടിയും ബജറ്റിൽ വകയിരുത്തി. മൃഗസംരക്ഷണ ക്ഷീരവികസന മേഖലക്ക്​ ഒരു കോടി 43 ലക്ഷവും കുടിവെള്ള പദ്ധതികൾക്കായി ഒരു കോടിയും വിനിയോഗിക്കും. പഞ്ചായത്ത് ഓഫിസ്​ അനക്സ് കെട്ടിട നിർമാണത്തിനായി 50 ലക്ഷവും തൊഴിൽദാനപദ്ധതികൾക്കായി ഒരു കോടിയും നീക്കി​െവച്ചു. തീരദേശ വിനോദസഞ്ചാര വികസന പദ്ധതിക്ക് 75 ലക്ഷം രൂപയും മാറ്റിവെച്ചിട്ടുണ്ട്. 37,14,47000 രൂപ വരവും 37, 20,87000 രൂപ ചെലവും പ്രാരംഭ ബാക്കി ഉൾ​െപ്പടെ 2,07, 53,972 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റ് വൈസ് പ്രസിഡന്‍റ്​ എ. നാസറാണ് അവതരിപ്പിച്ചത്. പ്രസിഡന്‍റ്​ മിനിമോൾ നിസാം അധ്യക്ഷത വഹിച്ചു. സെക്രട്ടറി ജനചന്ദ്രൻ, സ്ഥിരം സമിതി അധ്യക്ഷരായ പി.എസ്. സലിം, ബി. ശ്യാമള, രജിതാ രമേശ് തുടങ്ങിയവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.