ഇക്കോ ടൂറിസം കേന്ദ്രങ്ങളിൽ അപകടത്തിൽപെടുന്നവർക്ക് ഇൻഷുറൻസ്

പുനലൂർ: കിഴക്കൻ മേഖലയിൽ വനം വകുപ്പി‍ൻെറ ഇക്കോ ടൂറിസം കേന്ദ്രങ്ങളിൽ എത്തുന്നവരിൽ അപകടത്തിൽപെടുന്നവർക്ക് ഇൻഷുറൻസ് പരിരക്ഷ ലഭ്യമാക്കി. മരണം സംഭവിക്കുന്നയാളി‍ൻെറ കുടുംബത്തിന് അഞ്ചുലക്ഷവും പരിക്കേൽക്കുന്ന വ്യക്തികൾക്ക് വൈകല്യത്തി‍ൻെറ വ്യാപ്തി കണക്കാക്കി രണ്ടരലക്ഷം രൂപ വരെയുമാണ് ഇൻഷുറൻസ് ലഭിക്കുക. ജില്ലയിൽ തെന്മല ശെന്തുരുണി, ആര്യങ്കാവിലെ പാലരുവി, അച്ചൻകോവിൽ കുംഭാവുരുട്ടി, മണലാർ വെള്ളച്ചാട്ടം എന്നിവിടങ്ങളിൽ അപകടങ്ങളിൽപെടുന്നവർക്ക് പരിരക്ഷ ലഭിക്കും. വനം വകുപ്പ് യുനൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് കമ്പനിയുമായി ചേർന്നാണ് ഇൻഷുറൻസ് ഏർപ്പെടുത്തിയത്. ആറുവർഷം മുമ്പ് കുംഭാവുരുട്ടിയിലെത്തിയ രണ്ട്​ യുവാക്കൾ വെള്ളത്തിൽ മുങ്ങിമരിച്ചിരുന്നു. പാലരുവിയിലും മിക്കപ്പോഴും അപകടങ്ങളും മരണങ്ങളും ഉണ്ടാകാറുണ്ട്. ഇൻഷുറൻസി‍ൻെറ ഭാഗമായി കേന്ദ്രങ്ങളിൽ സേഫ്റ്റി ഓഡിറ്റിങ് അടക്കം നടപടികൾ പൂർത്തിയാക്കി. ഓഡിറ്റിങ്ങിൽ കണ്ടെത്തിയ അപകട സാധ്യതകൾ പരിഹരിക്കാനും തുടങ്ങി. കിഴക്കൻ മേഖലയിലെ മറ്റ് പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളായ തെന്മല ഇക്കോടൂറിസം, കല്ലട പദ്ധതിയുടെ ആകർഷണ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ എത്തുന്നവർക്ക് ഇൻഷുറൻസ് ഇല്ല. തെന്മല ഇക്കോടൂറിസം ടൂറിസം വകുപ്പി‍ൻെറയും കല്ലട പദ്ധതി പ്രദേശം ജലവിഭവ വകുപ്പി‍ൻെറയും നിയന്ത്രണത്തിലാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.