പി.കെ.എസ് ലോക്കൽ സമ്മേളനം

കരുനാഗപ്പള്ളി: പട്ടികജാതി ക്ഷേമസമിതി കരുനാഗപ്പള്ളി ഏരിയയിലെ ലോക്കൽ സമ്മേളനങ്ങൾ തുടങ്ങി. തൊടിയൂർ ലോക്കൽ സമ്മേളനം ശശിധരൻ നഗറിൽ ജില്ല കമ്മിറ്റി അംഗം വി.വാസുദേവൻ ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി എം. സുരേഷ്​കുമാർ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. സി. കോമളൻ അധ്യക്ഷതവഹിച്ചു. കുഞ്ഞുമോൻ, ഏരിയ പ്രസിഡന്‍റ്​ കെ. അനിൽകുമാർ, ജില്ല പഞ്ചായത്തംഗം വസന്ത രമേശ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ടി. രാജീവ്, ആർ. രഞ്ജിത്ത്, എസ്. സുനിൽകുമാർ, ആർ. രാജേന്ദ്രൻ, കുട്ടപ്പൻ, ശാരദ എന്നിവർ പങ്കെടുത്തു. ഭാരവാഹികൾ: ആർ. രാജേന്ദ്രൻ (പ്രസി.​), അശ്വതി, രാമചന്ദ്രൻ (വൈസ് പ്രസി.), സി. കോമളൻ (സെക്ര.), രഞ്ജിനി, മുരളി (ജോ. സെക്ര.) .

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.