സെമിനാർ നടത്തി

ശാസ്താംകോട്ട: ജില്ല ലൈബ്രറി കൗൺസിലും ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയും സംയുക്തമായി സംഘടിപ്പിച്ച 'സാഹിത്യം 2021' സെമിനാർ നോവലിസ്റ്റ് ടി.ഡി. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടിവ് അംഗം ഡോ.പി.കെ. ഗോപൻ മുഖ്യപ്രഭാഷണം നടത്തി. ജില്ല ലൈബ്രറി കൗൺസിൽ പ്രസിഡൻറ് കെ.ബി. മുരളീകൃഷ്ണൻ അധ്യക്ഷതവഹിച്ചു. ചവറ കെ.എസ്. പിള്ള, കാമ്പസ് ഡയറക്ടർ ഡോ.കെ.പി. വിജയലക്ഷമി, ക്യാമ്പ് ഡയറക്ടർ ഡോ.കെ.ബി. ശെൽവമണി, ഡി. സുകേശൻ, വി. വിജയകുമാർ എന്നിവർ സംസാരിച്ചു. ' പുതിയ സിനിമയിലെ സ്ഥലകാലങ്ങളെ'ക്കുറിച്ച് സി.എസ്. വെങ്കിടേശ്വരൻ പ്രഭാഷണം നടത്തി. 'കഥയുടെ വർത്തമാനം' എന്ന സെഷനിൽ പ്രദീപ് പനങ്ങാട് മോഡറേറ്ററായിരുന്നു. എസ്.ആർ. ലാൽ, ജേക്കബ് എബ്രഹാം എന്നിവർ പങ്കെടുത്തു. ഇടശ്ശേരിയുടെ പൂതപ്പാട്ടിന്​ എൻ.എസ്.എസ് യൂനിറ്റിലെ കുട്ടികൾ ദൃശ്യാവിഷ്കാരം ഒരുക്കി. ഫോട്ടോ: ജില്ല ലൈബ്രറി കൗൺസിലും ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയും സംഘടിപ്പിച്ച സെമിനാർ ​നോവലിസ്റ്റ് ടി.ഡി. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.