അജ്ഞാതജീവിയുടെ ആക്രമണത്തില്‍ ആടുകള്‍ ചത്തു

പത്തനാപുരം: അജ്ഞാതജീവിയുടെ അക്രമണത്തിൽ ആടുകള്‍ ചത്തു. പിടവൂർ ആശാഭവൻ മലങ്കാവ് വൈഷ്ണവത്തിൽ ആനന്ദവല്ലിയുടെ എട്ട് ആടുകളാണ് ചത്തത്. വീടിന് സമീപത്തായി മലങ്കാവ് റബർ തോട്ടത്തിൽ മേയാൻ വിട്ടപ്പോഴായിരുന്നു സംഭവം.സ്ഥിരമായി ഈ തോട്ടത്തിൽ മേയാൻ വിടുന്നതായിരുന്നു. വ്യത്യസ്ത സ്ഥലങ്ങളിലാണ് ആടുകൾ ചത്തുകിടന്നത്. ശരീരത്ത് മുറിവേറ്റ പാടുകളും ഉണ്ടായിരുന്നു. ആനന്ദവല്ലിയുടെ കുടുംബത്തിന്റെ ഉപജീവനമാർഗമായിരുന്നു ആടുകള്‍. വായ്പ എടുത്താണ് ആടുകളെ വാങ്ങിയത്. മൃഗസംരക്ഷണവകുപ്പും വനംവകുപ്പും പൊലീസും സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. മാസങ്ങൾക്ക് മുമ്പും കുണ്ടയത്ത് വീടുകളിലെ അജ്ഞാത ജീവി ആടിനെയും കോഴികളെയും കൊന്നൊടുക്കിയിരുന്നു. പടം.....പിടവൂരില്‍ അജ്ഞാതജീവിയുടെ അക്രമണത്തിൽ ചത്ത ആടുകള്‍

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.