ചവറ: സി.പി.എം സംസ്ഥാന സമ്മേളനത്തിൽ മുഖ്യമന്ത്രി അവതരിപ്പിച്ച വികസനരേഖയെക്കുറിച്ച് അപവാദ പ്രചാരണങ്ങളാണ് നടക്കുന്നതെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രൻ പിള്ള. അന്തരിച്ച എം.എൽ.എ എൻ. വിജയൻപിള്ളയുടെ ചരമവാർഷികത്തോടനുബന്ധിച്ച് ചേർന്ന അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വികസനരേഖയിൽ മുതലാളിത്തം പ്രചരിപ്പിക്കുന്നെന്നും കമ്യൂണിസ്റ്റ് ആശയങ്ങളിൽനിന്ന് വ്യതിചലിക്കുന്നെന്നുമാണ് പ്രചാരണം. കാർഷിക വ്യാവസായിക മേഖലകളിലെ പുരോഗതിക്ക് ഊന്നൽ നൽകിയുള്ള പദ്ധതികളാണ് രേഖയിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്. അതിന് സ്വകാര്യമേഖലയുടെ പിന്തുണ വേണ്ടിവരും. നാടിനും ജനങ്ങൾക്കും വേണ്ടി എപ്പോഴും പ്രവർത്തിച്ചയാളാണ് എൻ. വിജയൻപിള്ളയെന്നും അദ്ദേഹം അനുസ്മരിച്ചു. സി.പി.എം ഏരിയ സെക്രട്ടറി ആർ. രവീന്ദ്രൻ അധ്യക്ഷതവഹിച്ചു. സുജിത് വിജയൻ പിള്ള എം.എൽ.എ, സി.പി.എം ജില്ല സെക്രട്ടറി എസ്. സുദേവൻ, സംസ്ഥാന കമ്മിറ്റിയംഗം കെ. വരദരാജൻ, ജില്ല കമ്മിറ്റിയംഗം ജി. മുരളീധരൻ, ലോക്കൽ സെക്രട്ടറി ജെ. ജോയി, വിജയൻ പിള്ളയുടെ ഭാര്യ എൽ. സുമാദേവി തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.