ടി.കെ.എം കോളജിലെ ഗവേഷണ സമുച്ചയം ഉദ്​ഘാടനം ഇന്ന്​

കൊല്ലം: ടി.കെ.എം ആർട്​സ്​ ആൻഡ് സയൻസ് കോളജിൽ നിർമാണം പൂർത്തിയാക്കിയ ഗവേഷണ സമുച്ചയം ബുധനാഴ്ച മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം ചെയ്യും. കോളജ്​ ഓഡിറ്റോറിയത്തിൽ വൈകുന്നേരം മൂന്നിന്​ നടക്കുന്ന ചടങ്ങിൽ പി.സി. വിഷ്ണുനാഥ് എം.എൽ.എ അധ്യക്ഷത വഹിക്കും. എൻ.കെ. പ്രേമചന്ദ്രൻ എം.പി, എം. നൗഷാദ്​ എം.എൽ.എ, കലക്ടർ അഫസാന പർവീൻ, ടി.കെ.എം കോളജ് ട്രസ്റ്റ് ചെയർമാൻ ഡോ. ഷഹാൽ ഹസൻ മുസ്​ലിയാർ, ട്രഷറർ ജലാലുദ്ദീൻ മുസ്​ലിയാർ തുടങ്ങിയവർ പ​ങ്കെടുക്കുമെന്ന്​ പ്രിൻസിപ്പൽ ഡോ.ചിത്ര ഗോപിനാഥ്​ വാർത്തസമ്മേളനത്തിൽ അറിയിച്ചു. കേന്ദ്ര ശാസ്ത്രസാങ്കേതിക വകുപ്പിന്‍റെ ധനസഹായത്തോടെ സജ്ജമാക്കിയ ഹൈടെക് ഗവേഷണ ഉപകരണങ്ങളും അനുബന്ധ സൗകര്യങ്ങളുമാണ് പുതിയ സമുച്ചയത്തിൽ പ്രവർത്തനസജ്ജമാവുന്നത്​. റൂസയുടെ രണ്ടാംഘട്ട പദ്ധതിയിൽ ഉൾപ്പെടുത്തി രണ്ടുകോടി രൂപയാണ് അനുവദിച്ചത്. റിസർച് ബ്ലോക്ക്​ നിർമാണം, സെമിനാർ ഹാളിന്‍റെയും ക്ലാസ് റൂമുകളുടെയും നവീകരണം എന്നീ രണ്ട്​ പദ്ധതികളും കേരള സർവകലാശാലയ്ക്ക് കീഴിൽ ആദ്യം പൂർത്തിയാക്കിയതും ടി.കെ.എം ആർട്​സ്​ ആൻഡ് സയൻസ് കോളജിലാണ്​. ഉദ്ഘാടന ചടങ്ങിന് ശേഷം മന്ത്രി വിദ്യാർഥികളുമായി സംവദിക്കും. റൂസ കോഓഡിനേറ്റർ ഡോ. മുഹമ്മദ് മുസ്തഫ, റിസർച്​ കോഓഡിനേറ്റർ ഡോ. അനസ്​ എസ്​ എന്നിവരും വാർത്തസമ്മേളനത്തിൽ പ​ങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.