വനിത ജീവനക്കാരെ സപ്ലൈകോ അനുമോദിച്ചു

ചവറ: വനിത ദിനത്തിൽ ജീവനക്കാരെ അനുമോദിച്ച്​ സപ്ലൈകോ. ചവറ കൊറ്റംകുളങ്ങര സൂപ്പർമാർക്കറ്റിലെ വനിത ജീവനക്കാരെയാണ് സപ്ലൈകോ ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ ഡോ. സഞ്ജീബ് പട്‌ജോഷി വകുപ്പുതല അനുമോദനം വെർച്യുൽ ആയി നൽകിയത്. സൂപ്പർമാർക്കറ്റിലെ എല്ലാ ജീവനക്കാരും വനിതകളാണ്. ഫെബ്രുവരി 22ന് മാനേജിങ്​ ഡയറക്ടർ ഇവിടെ അപ്രതീക്ഷിത സന്ദർശനം നടത്തിയിരുന്നു. ഔട്ട്​ലെറ്റ്​ ഇൻ ചാർജ് വെൽമാ റാണി, എ.എസ്.എം എസ്. പ്രസീത, മറ്റ് ജീവനക്കാരായ എസ്. ശാലിനി, പി. ബിന്ദുമോൾ, യു. മഞ്ജു, എ.ടി. ഉഷാകുമാരി, ജി.ബിന്ദു എന്നിവരെയാണ്​ അനുമോദിച്ചത്. ചിത്രം : സപ്ലൈകോ ആദരിച്ച ചവറ കൊറ്റംകുളങ്ങര സൂപ്പർമാർക്കറ്റിലെ വനിത ജീവനക്കാർ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.