കരുനാഗപ്പള്ളി: ദുരിതമനുഭവിക്കുന്ന സഹജീവികൾക്ക് കാരുണ്യസ്പർശവുമായി അമ്മ മനസ്സ് കൂട്ടായ്മ കുലശേഖരപുരം പഞ്ചായത്തിലെ കുറുങ്ങപ്പള്ളിൽ കുടുംബസംഗമം നടത്തി. പുതിയകാവ് നെഞ്ചുരോഗ ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഉച്ചഭക്ഷണം വിതരണം ചെയ്തു. അശോകൻ കുറുങ്ങപ്പള്ളി ഉദ്ഘാടനം ചെയ്തു. അമ്മമനസ്സ് കൂട്ടായ്മ ചെയർ പേഴ്സൺ മാരിയത്ത് അധ്യക്ഷത വഹിച്ചു. വി.ആർ. പ്രമോദ്, മുനമ്പത്ത് ഷിഹാബ്, രമാഗോപാലകൃഷ്ണൻ, ഷംനാദ് ചെറുകര, ശകുന്തള അമ്മവീട്, ആർ. സനജൻ, ഉദയകുമാർ, ബീനാ ജോൺസൺ, രാമകൃഷ്ണപിള്ള, സജി കളരിക്കൽ, അരുൺരാജ് കുറുങ്ങള്ളി, ചൂളൂർ ഷാനി, കുട്ടൻ, ജോൺസൺ, മായ ഉദയകുമാർ, ശ്രീകല ക്ലാപ്പന, ഹസീന, സരിതാ മോഹൻ, നദീറ, മായമാലുമേൽ, ആനി ഉഷ, ഷീജ, വിജയലക്ഷ്മി, ഗീത, ഷെമി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.