(ചിത്രം) കൊല്ലം: ജില്ലയിലെ സർക്കാർ സ്കൂളുകളിൽ ലൈബ്രറി ആരംഭിക്കുമെന്ന് ജില്ല പഞ്ചായത്ത് പ്രസിഡൻറ് അഡ്വ. സാം കെ. ഡാനിയേൽ. സർക്കാർ സ്കൂളുകൾക്ക് ഫർണിച്ചർ വിതരണം ചെയ്യുന്ന പദ്ധതിയുടെ ജില്ലതല ഉദ്‌ഘാടനം പോരുവഴി ഗവ. ഹയർ സെക്കൻഡറി സ്കൂളിൾ നിർവഹിക്കുകയായിരുന്നു അദ്ദേഹം. വൈസ് പ്രസിഡന്‍റ് അഡ്വ. സുമാലാൽ അധ്യക്ഷതവഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഡോ. പി.കെ. ഗോപൻ, വിദ്യാഭ്യാസ ഉപഡയറക്ടർ സുബിൻ പോൾ, സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷരായ അനിൽ എസ്. കല്ലേലിഭാഗം, ജെ. നജീബത്ത്, വസന്താ രമേശ്, ജില്ല പഞ്ചായത്തംഗം ശ്യാമളയമ്മ, ശാസ്താംകോട്ട ബ്ലോക്ക് പ്രസിഡൻറ് അൻസർ ഷാഫി, പോരുവഴി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ബിനു മംഗലത്ത്, വാർഡ് മെംബർ വിനു ഐ. നായർ, പ്രിൻസിപ്പാൾ ആമിനബീവി, ഹെഡ്മിസ്ട്രസ് സുജാത. വി, പി.ടി.എ പ്രസിഡന്‍റ് അക്കരയിൽ ഹുസൈൻ, സ്റ്റാഫ് സെക്രട്ടറി ലേഖ ശങ്കർ തുടങ്ങിയവർ പങ്കെടുത്തു. .....must.... റിവൈവൽ ക്യാമ്പ് കൊല്ലം: കേരള മുസ്‌ലിം ജമാഅത്തിന്‍റെ ജില്ല റിവൈവൽ ക്യാമ്പ് ചൊവ്വാഴ്ച ഉച്ചക്ക് രണ്ടിന് കൊല്ലം പബ്ലിക്ക് ലൈബ്രറി മിനി ഹാളിൽ ജില്ല ജനറൽ സെക്രട്ടറി ഡോ.എൻ. ഇല്യാസ് കുട്ടി ഉദ്‌ഘാടനം ചെയ്യും. ജില്ല പ്രസിഡന്‍റ് എച്ച്. ഇസ്സുദ്ദീൻ കാമിൽ സഖാഫി അധ്യക്ഷതവഹിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.