ധർണ നടത്തി

ചിത്രം - കൊല്ലം: വിവിധ ആവശ്യങ്ങളുന്നയിച്ച്​ കേരള സ്റ്റേറ്റ് സർവിസ് പെൻഷനേഴ്സ് അസോസിയേഷൻ (കെ.എസ്.എസ്.പി.എ) ഇരവിപുരം നിയോജക മണ്ഡലം കമ്മിറ്റി ആശ്രാമം ട്രഷറിക്ക് മുന്നിൽ . ജില്ല സെക്രട്ടറി വാര്യത്ത് മോഹൻകുമാർ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്‍റ്​ പി. സുരേന്ദ്രനാഥ് അധ്യക്ഷതവഹിച്ചു. ജില്ല വൈസ് പ്രസിഡന്‍റ്​ എൽ. ശിവപ്രസാദ്, വിചാർ വിഭാഗ് ജില്ല ചെയർമാൻ ജി.ആർ. കൃഷ്ണകുമാർ, ടി. ജയരാജൻ, പി. രാജേന്ദ്രൻ പിള്ള എന്നിവർ സംസാരിച്ചു. പ്രവാസി ഫെഡറേഷന്‍ യുദ്ധവിരുദ്ധ സദസ്സ്​ കൊല്ലം: പ്രവാസി ഫെഡറേഷന്‍റെ നേതൃത്വത്തില്‍ യുദ്ധവിരുദ്ധ സദസ്സ്​ സംഘടിപ്പിച്ചു. കൊല്ലത്ത്​ നടന്ന സദസ്സ്​ സി.പി.ഐ ജില്ല അസി. സെക്രട്ടറി ജി. ലാലു ഉദ്ഘാടനം ചെയ്തു. യുദ്ധത്തില്‍ കൊല്ലപ്പെട്ടവരുടെ ഓര്‍മക്ക്​ മുന്നില്‍ പ്രവര്‍ത്തകര്‍ മെഴുകുതിരി തെളിച്ച്​ യുദ്ധവിരുദ്ധ പ്രതിജ്ഞയെടുത്തു. ഫെഡറേഷന്‍ പ്രസിഡന്‍റ്​ എസ്. വിജയന്‍ അധ്യക്ഷതവഹിച്ചു. യു. ഷെമീര്‍, ഹസീന സലാഹുദ്ദീന്‍, എം.വൈ. മജീദ്, കെ. സത്യന്‍, ഷീജ ഷാഫി, ഷാനവാസ് എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.