ചിത്രം കൊല്ലം: കേരള അറബിക് മുൻഷീസ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന്‍റെ ഭാഗമായി നടന്ന വിദ്യാഭ്യാസ-സാംസ്കാരിക സമ്മേളനം എൻ.കെ. പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനംചെയ്തു. ബഹുസ്വരതയിൽ ഊന്നിയ ഇന്ത്യൻ സമൂഹത്തിൽ ദേശീയ വിദ്യാഭ്യാസ നയം മതേതര കാഴ്ചപ്പാടിൽ ഊന്നിയതാകണമെന്നും ഭാഷാപഠനത്തെ അവഗണിക്കരുതെന്നും എം.പി പറഞ്ഞു. സംസ്ഥാനതലത്തിൽ അറബിഭാഷയുടെ പ്രചാരണത്തിനും വളർച്ചക്കും മികവുറ്റ സേവനം കാഴ്ചവെച്ച പ്രമുഖർക്കുള്ള പുരസ്കാര സമർപ്പണവും എം.പി നിർവഹിച്ചു. സി.എച്ച്. മുഹമ്മദ് കോയ അവാർഡ് മുസ്ലിം ജമാഅത്ത് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്‍റ് കടയ്ക്കൽ അബ്ദുൽ അസീസ് മൗലവിക്കുവേണ്ടി മകൻ കടയ്ക്കൽ ജുനൈദ് സ്വീകരിച്ചു. പ്രഥമ ഡോ. എം.എസ്. മൗലവി പുരസ്കാരം അക്കാദമിക് വിദഗ്ധൻ ഉമർ മുള്ളൂർക്കരക്കും മജീദ്-റഹ്മാൻ-കുഞ്ഞിപ്പ പുരസ്കാരം കെ.എ.എം.എ സംസ്ഥാന വൈസ് പ്രസിഡന്‍റ് എം. സലാഹുദ്ദീനും സമർപ്പിച്ചു. പി.സി. വിഷ്ണുനാഥ് മുഖ്യപ്രഭാഷണം നടത്തി. സ്വാഗതസംഘം ചെയർമാൻ എം.എ. സമദ് അധ്യക്ഷതവഹിച്ചു. മുസ്ലിം കോഓഡിനേഷൻ കമ്മിറ്റി കൺവീനർ എം. അൻസാറുദ്ദീൻ അനുസ്മരണ പ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറി എസ്. നിഹാസ് അവാർഡ് ജേതാക്കളെ പരിചയപ്പെടുത്തി. പേഴ്സണൽ ലോ ബോർഡ് അംഗം അബ്ദുൽ ശുക്കൂർ മൗലവി അൽ ഖാസിമി, അൻവർ എ. പള്ളിക്കൽ, ഇടവം ഖാലിദ്കുഞ്ഞ്, ജെ. സുബൈർ, ഉമർ മുള്ളൂർക്കര, എം. സലാഹുദ്ദീൻ, ഇ.ഐ. സിറാജ് മദനി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.