അപേക്ഷ ക്ഷണിച്ചു

കൊല്ലം: ജില്ല ശുചിത്വ മിഷന്‍ ഓഫിസിലേക്ക് നഗരസഭകളുടെ സോളിഡ് വേസ്റ്റ് മാനേജ്‌മെന്‍റ്​ ആക്​ഷന്‍ പ്ലാന്‍, സിറ്റി സാനിട്ടേഷന്‍ ആക്​ഷന്‍ പ്ലാന്‍ എന്നിവ തയാറാക്കുന്നതിനായി ബി.ടെക്/എം.ടെക്/സിവില്‍ എന്‍വയണ്‍മെന്‍റല്‍ എൻജിനീയറിങ്​ യോഗ്യയുള്ളവരില്‍നിന്ന്​ . രണ്ടുമാസമാണ് നിയമന കാലാവധി. ബിരുദമുള്ളവര്‍ക്ക് 10000 രൂപയും ബിരുദാനന്തര ബിരുദമുള്ളവര്‍ക്ക് 15000 രൂപയുമാണ് സ്‌റ്റൈപൻഡ്​. അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി മാര്‍ച്ച് എട്ടിന് രാവിലെ 11ന്​ ജില്ല ശുചിത്വ മിഷന്‍ ഓഫിസില്‍ അഭിമുഖത്തിന് ഹാജരാകണം. ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി കൊല്ലം: രജിസ്‌ടേഷന്‍ വകുപ്പില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ള സംഘടനകളില്‍ (സാംസ്‌കാരിക സംഘടനകള്‍, ക്ലബുകള്‍, റസിഡന്‍സ് അസോസിയേഷനുകള്‍ മുതലായവ) യഥാസമയം രേഖകള്‍ ഫയല്‍ ചെയ്യാത്തവക്ക്​ പിഴത്തുകയില്‍ ഇളവ് നല്‍കുവാനുള്ള ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി പ്രകാരം മാര്‍ച്ച് 31 വരെ പിഴത്തുകയില്‍ ഇളവ് നേടിക്കൊണ്ട് വാര്‍ഷിക റിട്ടേണുകള്‍ ഫയല്‍ ചെയ്യാമെന്ന് ജില്ല രജിസ്ട്രാര്‍ (ജനറല്‍) അറിയിച്ചു. ഫോണ്‍-0474 2793402.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.