കൊല്ലം: ചിൽഡ്രൻസ് പാർക്കുമായി ബന്ധപ്പെട്ട് ഗുരുതര വീഴ്ച വരുത്തുന്ന ഡി.ടി.പി.സി അധികൃതർ തങ്ങളെ ഒഴിവാക്കി, പാർക്ക്നടത്തിപ്പ് വൻകിട സംരംഭകർക്ക് കൈമാറുന്നതിനുള്ള നടപടികൾ ആരംഭിച്ചതായി 'ഗോൾഡൺ എന്റർടെയ്ൻമെന്റ്' നടത്തിപ്പുകാർ വാർത്തസമ്മേളനത്തിൽ കുറ്റപ്പെടുത്തി. 2013 ഒക്ടോബർ മുതൽ അഞ്ചുവർഷത്തേക്കും പിന്നീട് ഓരോ വർഷം വീതവുമായി കരാർ നീട്ടുകയായിരുന്നു. പാർക്കിലെ റൈഡ് വരുമാനത്തിന്‍റെ 65:35 അനുപാതത്തിൽ വീതം വെക്കണമെന്നായിരുന്നു വ്യവസ്ഥ. പ്രവേശന വരുമാനം മുഴുവനും ഡി.ടി.പി.സിക്കാണ്. പാർക്കിലെ നിർമാണപ്രവർത്തനങ്ങൾ, പുതിയ റൈഡുകൾ സ്ഥാപിക്കൽ, സ്വിമ്മിങ് പൂളിലെ നിർമാണപ്രവർത്തനങ്ങൾ ഇതിനെല്ലാമായി 2.5 കോടി ചെലവാക്കിയിട്ടുണ്ട്. ഇപ്പോൾ തങ്ങളെ ഒഴിവാക്കി വൻകിട സംരംഭകർക്ക് നടത്തിപ്പ് കൈമാറുമെന്ന് സെക്രട്ടറിയും മറ്റ് അധികൃതരും ഭീഷണിപ്പെടുത്തുകയാണ്. കരാർ വ്യവസ്ഥ ലംഘിച്ച്, വർഷങ്ങളായി വാടകവിഹിതം നൽകുന്നുമില്ല. പുതുക്കിയ രണ്ടാമത്തെ വർഷം തുടങ്ങുമ്പോഴാണ് കോവിഡ്-19 തുടങ്ങുന്നത്. ഇതോടെ, 14 മാസം പാർക്ക് അടച്ചിട്ടു. മൂന്നുമാസം പ്രവർത്തനസമയം രാവിലെ 10 മുതൽ വൈകീട്ട് അഞ്ച് വരെയും. പാർക്ക് തുറന്ന് കൂടുതലായി ആളുകൾ വരാൻ തുടങ്ങിയതോടെയാണ് തങ്ങളെ ഒഴിവാക്കാനുള്ള നീക്കം തുടങ്ങിയത്. തങ്ങളുടെ മുടക്കുമുതൽ തിരിെക ലഭിക്കുന്നതിനായി കരാർ പുതുക്കി നൽകുകയോ തങ്ങൾ സ്ഥാപിച്ചിട്ടുള്ള ഉപകരണങ്ങളുടെയും വൈദ്യുതി കണക്ഷന് ചെലവായ തുകയടക്കം നഷ്ടപരിഹാരം നൽകുകയോ വേണമെന്ന് അവർ ആവശ്യപ്പെട്ടു. അജിത് കുമാർ, അനിത അജിത്, ഗിരീഷ് കുമാർ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.