സൗര പ്രോജക്ട് ബോർഡിന് വൻ സാമ്പത്തിക നഷ്​ടമുണ്ടാക്കും - ആർ. ചന്ദ്രശേഖരൻ

കൊല്ലം: സ്വകാര്യവ്യക്തികളുടെ സഹായത്തോടെ സൗര പ്രോജക്ട് പുഷ്​ടിപ്പെടുത്തുന്നത് വൈദ്യുതി ബോർഡിനെ വൻ സാമ്പത്തിക നഷ്​ടത്തിലേക്ക് എത്തിക്കുമെന്ന് ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്‍റ് ആർ. ചന്ദ്രശേഖരൻ. കേരള പവർ വർക്കേഴ്സ്​ കോൺഗ്രസ് (ഐ.എൻ.ടി.യു.സി) സംസ്​ഥാന പ്രതിനിധി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബോർഡിന്‍റെ സ്വന്തം സ്ഥലങ്ങളിൽ സൗരപദ്ധതി നടപ്പാക്കാൻ സൗകര്യമുള്ളപ്പോൾ മറുവഴി തേടിയാൽ വിപണനം മറ്റുള്ളവരുടെ കൈകളിലേക്ക് പോകുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന വർക്കിങ് പ്രസിഡന്‍റ് വി. വീരേന്ദ്രകുമാർ അധ്യക്ഷത വഹിച്ചു. സംസ്​ഥാന ജനറൽ സെക്രട്ടറി നെയ്യാറ്റിൻകര പ്രദീപ്, ഐ.എൻ.ടി.യു.സി ഭാരവാഹികളായ ജി. കൃഷ്ണവേണി ശർമ, കോതേത്ത് ഭാസുരൻ, നാസറുദ്ദീൻ, ഒ.ബി. രാജേഷ്, കെ.പി.ഡബ്ല്യു.സി ഭാരവാഹികളായ ഫ്രാൻസിസ്​ ജോർജ്, വി.ഒ. കുമാർ, മോഹൻകുമാർ, നിഷാദ് പച്ചക്കാട്ടിൽ, ഡെയ്സൺ ആന്‍റണി എന്നിവർ സംസാരിച്ചു. യു.ജി.സി നെറ്റ് പരീക്ഷക്ക് പരിശീലനം കൊല്ലം: സന്നദ്ധ സംഘടനയായ സൊളേസ് ഫൗണ്ടേഷൻ നടത്തുന്ന യു.ജി.സി നെറ്റ് പരീക്ഷയുടെ ഒന്നാം പേപ്പറിന്‍റെ തയാറെടുപ്പിനുള്ള 30 ദിവസത്തെ ഓൺലൈൻ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. ജെ.ആർ.എഫ് യോഗ്യത നേടിയ വിദഗ്ധ പരിശീലകരുടെ ക്വാളിറ്റി ലൈവ് ക്ലാസ്, മോക്ക് ടെസ്റ്റ് ഉൾ​െപ്പടെ നൽകും. അർഹതപ്പെട്ടവർക്ക് സ്കോളർഷിപ്പോടെ 15ന് ആരംഭിക്കുന്ന ക്ലാസുകളിലൂടെ പരീക്ഷക്ക് തയാറെടുക്കാം. ​ഫോൺ: 7594886161, 8592818226.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.