ശാസ്താംകോട്ട: യുക്രെയ്നിൽ നിന്ന് സുരക്ഷിതമായി നാട്ടിലെത്തിയ വിദ്യാർഥിയെ കോവൂർ കുഞ്ഞുമോൻ . ശൂരനാട് വടക്ക് തെക്കേമുറി വിജയഭവനത്തിൽ വന്ദന വി. നായരെയാണ് വീട്ടിലെത്തി സന്ദർശിച്ചത്. ഇതു വരെയുള്ള വിവരം അനുസരിച്ച് കുന്നത്തൂരിൽ നിന്ന് 13 വിദ്യാർഥികളാണ് യുക്രെയ്നിൽ കുടുങ്ങിക്കിടക്കുന്നത്. ഇവരുടെ വീട്ടുകാരും ബന്ധുക്കളും കടുത്ത ആശങ്കയിലാണ്. കുന്നത്തൂരിന്‍റെ പരിസരപ്രദേശങ്ങളിലുള്ള യുക്രെയ്നിലെ വിദ്യാർഥികളെ നാട്ടിലെത്തിക്കുന്നത് സർക്കാർ തലത്തിൽ നോർക്ക വഴി നടപടികൾ സ്വീകരിക്കുന്നതിന് എം.എൽ.എയുടെ ഓഫിസ് കേന്ദ്രീകരിച്ച് ഹെൽപ് ഡെസ്ക് ആരംഭിച്ചു. ഫോൺ: 9447500371, 9188218038.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.