ട്രെയിനിൽ ടിക്കറ്റ്​ പരിശോധകനെ മർദിച്ചയാൾ പിടിയിൽ

കൊല്ലം: ടിക്കറ്റ് പരിശോധനക്ക്​ ലൈറ്റിട്ടതിൽ പ്രകോപിതനായ യാത്രക്കാരൻ മലബാര്‍ എക്സ്​പ്രസിലെ ടി.ടി.ഇയെ മര്‍ദിച്ചതായി പരാതി. ചീഫ് ട്രാവലിങ് ടിക്കറ്റ് ഇൻസ്പെക്ടര്‍ എസ്. സുരേഷ്​കുമാറിനാണ് മര്‍ദനമേറ്റത്. സംഭവത്തിൽ പത്തനംതിട്ട തിരുവല്ല നിരണം കിഴക്കേടത്ത് വീട്ടിൽ ഷാജി പി. ജോണി (62)നെതിരെ കൊല്ലം റെയിൽ​േവ പൊലീസ് കേസെടുത്ത്​ അറസ്റ്റ്​ ചെയ്തു. ബുധനാഴ്ച രാത്രി 7.20 ഓടെ ട്രെയിൻ കടയ്ക്കാവൂര്‍ സ്​റ്റേഷനിൽ എത്തിയപ്പോഴാണ് സംഭവം. പരിശോധനക്കായി ബി2 കോച്ചിലെത്തിയ സുരേഷ്​ കുമാര്‍ ലൈറ്റ് ഇട്ടു. ഇതിൽ പ്രകോപിതനായ ഷാജി സുരേഷ്​ കുമാറുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടു. തുടര്‍ന്ന് കൈയേറ്റം ചെയ്യുകയായിരുന്നുവെന്നാണ് പരാതി. ട്രെയിൻ കൊല്ലം സ്റ്റേഷനിലെത്തിയപ്പോഴാണ്​ ഇയാളെ റെയിൽ​േവ പൊലീസ് കസ്റ്റഡിയിലെടുത്തത്​. നെഞ്ചുവേദനയുണ്ടെന്ന് ഷാജി പറഞ്ഞതിനെ തുടര്‍ന്ന് ജില്ല ആശുപത്രിയിൽ വൈദ്യപരിശോധനക്ക്​ വിധേയനാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.