പൊങ്കാല ഉത്സവം

പുനലൂർ: മണിയാർ അഷ്ടമംഗലം മഹാവിഷ്ണു ഭഗവതി ക്ഷേത്രത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് പുനലൂർ ഗ്രൂപ് അസി.ദേവസ്വം കമീഷണർ എസ്. സുഷമ ഉദ്ഘാടനം ചെയ്തു. രാവിലെ 7.45 ന് ഭഗവതി ക്ഷേത്രം മേൽശാന്തി സന്തോഷ് നാരായണര് പണ്ടാര അടുപ്പിൽ അഗ്​നി പകർന്നു.10 ന് പൊങ്കാല പ്രസാദ വിതരണം നടന്നു. കരിയർ സെമിനാർ പുനലൂർ: അച്ചൻകോവിൽ ഗവ.വി.എച്ച്.എസ്.സിയിൽ ജില്ല ശിശു സംരക്ഷണ ഓഫിസിന്‍റെ നേതൃത്വത്തിൽ വിദ്യാർഥികൾക്കായി 'ശ്രീധന്യം' കരിയർ സെമിനാർ നടത്തി. അച്ചൻകോവിൽ ഡി.എഫ്.ഒ സുനിൽ സഹദേവൻ ഉദ്ഘാടനം ചെയ്തു. എസ്. രതീഷ്, മാത്യുപ്രകാശ് എന്നിവർ ക്ലാസെടുത്തു. പ്രിൻസിപ്പൽ ഡി.എസ്. മനു അധ്യക്ഷതവഹിച്ചു. വാർഡ് മെംബർ സാനു ധർമരാജ്, പി.ടി.എ പ്രസിഡന്‍റ് പ്രശാന്ത്, പ്രധാനധ്യാപകൻ എസ്. സുജിത്ത്, എൻ.എസ്.എസ് ഓഫിസർ എസ്.കെ. അജയകുമാർ, എ. ഫിറോസ്ഖാൻ, ഡി.എസ്. ശ്രീകുമാർ എന്നിവർ സംസാരിച്ചു. (ചിത്രം ഇ-മെയിൽ)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.