കെ.എസ്.ആർ.ടി.സി സർവിസുകൾ പുനരാരംഭിക്കണം

കൊല്ലം: കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി നിര്‍ത്തിവെച്ച കെ.എസ്.ആര്‍.ടി.സി സർവിസുകള്‍ പുനരാരംഭിക്കാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി സംസ്ഥാന ഗതാഗത മന്ത്രിയ്ക്ക് കത്ത് നല്‍കി. എല്ല സർവിസുകളും പുനരാരംഭിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ചിത്രം- സായാഹ്ന വയോജന സമിതി വാർഷികം കണ്ണനല്ലൂർ: കണ്ണനല്ലൂർ പബ്ലിക് ലൈബ്രറി സായാഹ്ന വയോജന സമിതിയുടെ 15ാം വാർഷികത്തോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനം പി.സി. വിഷ്ണുനാഥ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. സമിതി പ്രസിഡന്‍റ് ഡോ.പി.എ. അബ്ദുൽ മജീദ് ലബ്ബ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ. ഇബ്രാഹിംകുട്ടി, ഇ. അബ്ദുൽസലാം, മുഖത്തല ശിവശങ്കരൻ, എസ്. അബ്ദുൽ കരീം, എ.എ. വാഹിദ്, എം. ഹസുബുല്ല, എം. ഫസീലുദ്ദീന്‍ എന്നിവർ സംസാരിച്ചു. വാർഷിക പൊതുയോഗം ലൈബ്രറി പ്രസിഡന്‍റ് എ. അബൂബക്കർ കുഞ്ഞ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്‍റ് എം. അബ്ദുൽസലാം അധ്യക്ഷത വഹിച്ചു. ഭാരവാഹികൾ: ഡോ.പി.എ. അബ്ദുൽമജീദ് ലബ്ബ (പ്രസി.), മുഖത്തല ശിവശങ്കരൻ (വൈസ് പ്രസി.) കെ. ഇബ്രാഹിംകുട്ടി (സെക്ര.) എം. ഹസുബുല്ല (ജോ.സെക്ര.), എം. അബ്ദുൽസലാം (ട്രഷ.). ചിത്രം- ജലയാത്ര നടത്തി കൊല്ലം: താജുൽ മുഹഖിഖീൻ കോട്ടൂർ ഉസ്താദിന്‍റെ ദറസ് അറുപതാം വാർഷിക സമ്മേളനത്തിന്‍റെ പ്രചാരണ ഭാഗമായി അൽ ഖിദ്മ തെക്കൻ മേഖല കമ്മിറ്റി ജലയാത്ര നടത്തി. കൊല്ലം ഹാർബർ മുതൽ പരവൂർ ബീച്ച് വരെയായിരുന്നു ജലയാത്ര. സമാപനസംഗമം പരവൂർമുക്കം ബീച്ചിൽ അബ്ദുൽ റഹ്മാൻ ബാഫഖി ഉദ്ഘാടനം ചെയ്തു. അബ്ദുൽ ജലീൽ ഫാളിലി അധ്യക്ഷത വഹിച്ചു. യഅഖൂബ് നിസാമി, ഷാജഹാൻ ഫാളിലി, ഷെഫീഖ് ഫാളിലി എന്നിവർ സംസാരിച്ചു. ഈ മാസം നാല് മുതൽ ആറ് വരെ മലപ്പുറം കോട്ടൂരിൽ അറുപതാം വാർഷിക സമ്മേളനം നടക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.