ഇരവിപുരം: എ.സി വർക്ഷോപ്പിൽനിന്ന് കംപ്രസറുകൾ മോഷ്ടിച്ച യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. വടക്കേവിള വയലിൽ വീട്ടിൽ ഐ. സജീവ് (43), വടക്കേവിള ചിറകുളം എ. സുനിൽ (45) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ 26ന് രാത്രി മാടൻനടയുളള കാർ വർക്ഷോപ്പിൽ നിന്നാണ് നാല് കംപ്രസറുകൾ മോഷണം നടത്തിയത്. സ്ഥാപനത്തിന് പുറത്തുളള ഷെഡിൽ സൂക്ഷിച്ചിരുന്ന കംപ്രസറുകളാണ് മോഷണം പോയത്. സി.സി ടി.വി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്ന് മോഷ്ടാക്കളെ തിരിച്ചറിഞ്ഞു. അന്വേഷണത്തിൽ ഇരവിപുരം തിരുമുക്കിൽനിന്ന് പിടികൂടുകയായിരുന്നു. സമീപത്തെ ആക്രിക്കടയിൽ വിറ്റതായി ഇവർ പറഞ്ഞതിന്‍റെ അടിസ്ഥാനത്തിൽ ആക്രികടയിൽ നിന്ന് മോഷണം പോയ കംപ്രസറുകൾ പൊലീസ് കണ്ടെടുത്തു. പ്രതികളെ കോടതി റിമാൻഡ് ചെയ്തു. ജാമ്യത്തിലിറങ്ങി മുങ്ങിയ യുവാവിനെ പിടികൂടി കൊല്ലം: കോടതിയിൽ നിന്ന് ജാമ്യം എടുത്ത് മുങ്ങിയ യുവാവിനെ പിടികൂടി. നിരവധി കേസുകളിൽ പ്രതിയായ കൊല്ലം കന്‍റോൺമെന്‍റ് സൗത്ത് പുതുവൽപുരയിടം സി.ആർ.എ 57ൽ മനു രാജേന്ദ്രൻ (31) ആണ് പിടിയിലായത്. 2020 മാർച്ച് 18ന് ആണ്ടാമുക്കം സ്വകാര്യ ബസ് സ്റ്റാൻഡിന് സമീപം താമരക്കുളം സ്വദേശിയായ സുഭാഷിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് ഇയാൾ കോടതിയിൽനിന്ന് ജാമ്യം നേടി മുങ്ങിയത്. തുടർന്ന് കോടതി ഇയാൾക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുകയായിരുന്നു. കൊല്ലം ഈസ്റ്റ്, കുണ്ടറ തുടങ്ങിയ സ്റ്റേഷനുകളിൽ വധശ്രമം ഉൾപ്പെടെ നിരവധി കേസുകളിൽ ഉൾപ്പെട്ടയാളാണ് പ്രതി. നഗ്നത പ്രദർശനം നടത്തിയ യുവാവ് അറസ്റ്റിൽ ഇരവിപുരം: സ്ത്രീകൾക്കും കുട്ടികൾക്കും നേരെ നഗ്നത പ്രദർശനം നടത്തിയ യുവാവ് പിടിയിലായി. ഇരവിപുരം വാളത്തുംഗൽ കാഞ്ഞിരക്കാട്ട് വയൽ ഹാജിറ മൻസിലിൽ എൻ. മുഹമ്മദ് അലി ജിന്ന (46) ആണ് പൊലീസ് പിടിയിലായത്. കഴിഞ്ഞ 28ന് രാവിലെ ചൂളം വിളിച്ച് പതിനൊന്നുകാരിയുടെ ശ്രദ്ധയാകർഷിച്ച ശേഷം ഇയാൾ നഗ്നത പ്രദർശിപ്പിക്കുകയായിരുന്നു. ഇരവിപുരം ഇൻസ്പെക്ടർ വി.വി അനിൽകുമാർ, സബ് ഇൻസ്പെക്ടർ മാരായ അരുൺഷാ, സുനിൽകുമാർ, സന്തോഷ്, ബാബു, ദിനേശ് എ.എസ്.ഐ പ്രദീപ് സി.പി.ഒമാരായ ശോഭ, അഭിലാഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.