കൊല്ലം: ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് സാം കെ. ഡാനിയൽ ഉൾപ്പെടെ കേരളത്തില്‍നിന്നുള്ള അഞ്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷർ ബീക്കൻ പഞ്ചായത്ത് നേതാക്കൾക്കുള്ള ശില്‍പശാലയില്‍ പങ്കെടുക്കും. ഇന്ത്യ ഗവണ്‍മെന്‍റിന്‍റെ ഗ്രാമവികസന മന്ത്രാലയത്തിന് കീഴിലുള്ള ഹൈദരാബാദിലെ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റൂറല്‍ ഡെവലപ്മെന്‍റ് ആൻഡ് പഞ്ചായത്തീരാജില്‍ മൂന്ന് ദിവസത്തെ ഓറിയന്‍റേഷന്‍ പ്രോഗ്രാമാണ് . വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ള 45 ജനപ്രതിനിധികൾക്കാണ് ശിൽപശാലയിൽ പങ്കെടുക്കാൻ അവസരം ലഭിച്ചത്. പഞ്ചായത്ത് ഭരണസംവിധാനം മനസ്സിലാക്കല്‍, പങ്കാളിത്ത ആസൂത്രണം, മികച്ച പ്രകടനം, നൂതന പദ്ധതികള്‍ സൃഷ്ടിക്കല്‍, മികച്ച നേതൃത്വം, ഗ്രാമപഞ്ചായത്തുകളിലെ പ്രോജക്ടുകളെ പ്രചോദിപ്പിക്കാനുള്ള കഴിവ് എന്നിവ പരിഗണിച്ചാണ് ബീക്കണ്‍ ലീഡര്‍മാരെ തെരഞ്ഞെടുത്തത്. മാർച്ച് ഒന്നിന് ആരംഭിക്കുന്ന ക്യാമ്പ് മൂന്നിന് സമാപിക്കും. ജില്ലയിലെ സാധാരണ ജനങ്ങള്‍ക്കായി ജില്ല പഞ്ചായത്ത് നടപ്പാക്കിയ സവിശേഷ പദ്ധതികൾക്കുള്ള അംഗീകാരമാണ് ബീക്കണ്‍ ലീഡര്‍ പദവിയെന്ന് പ്രസിഡന്‍റ് സാം. കെ. ഡാനിയൽ പറഞ്ഞു. ജില്ല പഞ്ചായത്ത് അംഗങ്ങളും നിർവഹണ ഉദ്യോഗസ്ഥരും ജീവനക്കാരും ഒത്തൊരുമയോടെ നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്ക് ലഭിച്ച അംഗീകാരമാണിതെന്നും പ്രസിഡന്‍റ് പറഞ്ഞു. റീൽസ് മത്സരവുമായി കുടുംബശ്രീ കൊല്ലം: സ്ത്രീധനത്തിനും സ്ത്രീകൾക്കെതിരെയുള്ള അതിക്രമത്തിനുമെതിരെ ഹൈസ്കൂൾ, ഹയർസെക്കൻഡറി, കോളജ്, റീൽസ് വിഭാഗത്തിൽ കുടുംബശ്രീ ജില്ല മിഷൻ മത്സരങ്ങൾ നടത്തും. 7000 രൂപയാണ് ഒന്നാം സമ്മാനം. രണ്ട്, മൂന്ന് വിജയികൾക്ക് യഥാക്രമം 5000, 3000 രൂപ ലഭിക്കും. പത്ത് എൻട്രികൾക്ക് പ്രോത്സാഹന സമ്മാനങ്ങളും നൽകും. എൻട്രികൾ ലഭിക്കേണ്ട അവസാന തീയതി അഞ്ച്. reelsk62@gmail.com മെയിലിലോ, 82811726466 നമ്പറിലോ റീൽസ് അയക്കാം. ഒരു മിനിറ്റിൽ താഴെയുള്ള ആയിരിക്കണം വിഡിയോ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.