പത്തനാപുരം: പുനലൂര്‍ മൂവാറ്റുപുഴ കെ.എസ്.ടി.പി.എ റോഡിന്‍റെ നവീകരണത്തിന്‍റെ ഭാഗമായി കല്ലുംകടവ് പാലത്തിന്‍റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. കല്ലുംകടവ് വലിയതോടിനു കുറുകെയുണ്ടായിരുന്ന നൂറ്റാണ്ട് പഴക്കമുള്ള പാലം പൊളിച്ചുമാറ്റിയാണ് വീതികൂട്ടി പുതിയപാലം നിര്‍മിക്കുന്നത്. തോട്ടിലെ ജലമൊഴുക്ക് നിയന്ത്രിക്കാന്‍ മണല്‍ചാക്കുകള്‍ അടുക്കുന്ന പ്രവൃത്തികള്‍ പുരോഗമിക്കുന്നു. നിലവിലുള്ള കോണ്‍ക്രീറ്റ് പാലം നിലനിര്‍ത്തി അതിന് സമാന്തരമായാണ് പുതിയ പാലം. പുതിയ പാലത്തിന്റെ നിര്‍മാണം പൂര്‍ത്തിയാകുമ്പോള്‍ കല്ലുംകടവില്‍ ഇരട്ടപ്പാലത്തിലൂടെയാകും ഗതാഗതം ആരംഭിക്കുക. പടം......കല്ലുംകടവില്‍ പുതിയതായി നിര്‍മിക്കുന്ന പാലത്തിന്റെ മണ്‍വേലകള്‍ ആരംഭിച്ചിരിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.