ശാസ്താംകോട്ട: ശാസ്താംകോട്ട മണ്ണെണ്ണമുക്കിന് സമീപം കെ.എസ്.യു ക്കാരെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയെ അറസ്റ്റ് ചെയ്തു. ശാസ്താംകോട്ട പള്ളിശ്ശേരിക്കൽ മുളക്കൽ തെക്കതിൽ ബാഷ എന്ന ബാദുഷയെ (27) ആണ് ബുധനാഴ്ച ശാസ്താംകോട്ട പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 15നാണ് സംഭവം. ശാസ്താംകോട്ട ദേവസ്വം ബോർഡ് കോളജിലെ തെരഞ്ഞെടുപ്പ് വിജയാഹ്ലാദ പ്രകടനത്തിനുശേഷം ഇവിടെ വെച്ച് കെ.എസ്.യു നേതാക്കളായ മൈനാഗപ്പള്ളി ഇടവനശ്ശേരി ബിനു ഭവനത്തിൽ അലൻ ജേക്കബ്, സുഹൃത്തുക്കളായ ജിഷ്ണു, അനന്തു എന്നിവരെ ആക്രമിച്ച കേസിലാണ് അറസ്റ്റ്. അലനും സുഹൃത്തുക്കൾക്കും സാരമായി പരിക്കേറ്റിരുന്നു. സംഭവത്തിനു ശേഷം ബാദുഷയും മറ്റ് പ്രതികളും ഒളിവിൽ പോകുകയായിരുന്നു. അലന്റെ പരാതിയിൽ ശാസ്താംകോട്ട പൊലീസ് വധശ്രമത്തിന് കേസെടുത്ത് അന്വേഷിച്ചു വരവേ ശാസ്താംകോട്ട ഐ.എസ്.എച്ച്.ഒ അനൂപിന്റെ നേതൃത്വത്തിൽ എസ്.ഐ കെ. രാജൻ ബാബു, എ.എസ്.ഐ ബിജു, രാജേഷ് എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്. ഫോട്ടോ: ബാദുഷ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.