പൊലീസുകാരെ കടിച്ച്​ പരിക്കേൽപ്പിച്ചയാൾ പിടിയിൽ

ഇരവിപുരം: പൊലീസുദ്യോഗസ്ഥരെ കടിച്ച് പരിക്കേൽപ്പിച്ച യുവാവിനെ ഇരവിപുരം പൊലീസ്​ അറസ്റ്റ് ചെയ്തു. കൊല്ലം ഈസ്റ്റ് കടപ്പാക്കട ഫാമിലി നഗർ 12 പഴയത്ത് കിഴക്കതിൽ വീട്ടിൽ സുജിത്ത് (28) ആണ് പിടിയിലായത്. രാത്രികാല പട്രോളിങ്ങിലായിരുന്ന ഇരവിപുരം പൊലീസ്​ സ്റ്റേഷനിലെ എസ്​.ഐ ജയേഷ്, എസ്​.സി.പി.ഒ ലതീഷ്മോൻ എന്നിവരാണ് ആക്രമിക്കപ്പെട്ടത്. സുജിത്തിനെതിരെ ഭാര്യ നൽകിയ സന്ദേശം അന്വേഷിക്കാനെത്തിയ ഉദ്യോഗസ്ഥരെയാണ്​ ആക്രമിച്ചത്​. സുജിത്തിനെ ജീപ്പിൽ കയറ്റാൻ ശ്രമിച്ചപ്പോൾ ​എസ്.ഐയുടെ ഇരുകൈകളിലും കടിച്ച് മുറിവേൽപ്പിക്കുകയായിരുന്നു. രക്ഷിക്കാൻ ശ്രമിച്ച ലതീഷ്​മോനെ ചവിട്ടി തറയിലിട്ട്​ കടിച്ച്​ മുറിവേൽപ്പിച്ചു. തുടർന്ന് കൂടുതൽ പൊലീസെത്തി ബലപ്രയോഗത്തിലൂടെ സുജിത്തിനെ കീഴ്​പ്പെടുത്തിയാണ്​ സ്റ്റേഷനിൽ എത്തിച്ചത്​. പൊലീസുകാരെ ദേഹോപദ്രവം ഏൽപ്പിച്ച് കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനാണ്​ ഇരവിപുരം പൊലീസ്​ കേസ്​ രജിസ്റ്റർ ചെയ്തത്​. ഇരവിപുരം ഇൻസ്​പെക്ടർ വി.വി. അനിൽകുമാറിന്‍റെ നേതൃത്വത്തിൽ എസ്.ഐമാരായ ജയേഷ്, ആന്‍റണി, ജയകുമാർ, എ.എസ്​.ഐ സുരേഷ്, സി.പി.ഒ ലതീഷ്​മോൻ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.