കൊല്ലം: കൊല്ലം ബീച്ചില്‍ തിരയിലകപ്പെട്ട പത്തുവയസ്സുകാരനെ രക്ഷിച്ച് ലൈഫ്ഗാര്‍ഡുമാര്‍. ചവറ സ്വദേശി മുഹമ്മദ് ഇബ്രാഹിമിന്‍റെ മകന്‍ ഹസനാണ് തിരയിൽപെട്ടത്. ശനിയാഴ്ച വൈകീട്ട് 5.30ന് ലൈഫ്ഗാര്‍ഡ് ടവറിന് 50 മീറ്റര്‍ മാറിയായിരുന്നു അപകടം. ശക്തമായി തിരയുള്ളതിനാല്‍ കടലിലേക്ക് ഇറങ്ങരുതെന്ന് കുട്ടിയുടെ പിതാവ് ഉള്‍പ്പെടെയുള്ളവര്‍ക്ക് ലൈഫ്ഗാർഡ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇവർ മുന്നറിയിപ്പ് നല്‍കി മടങ്ങിയ ഉടനെയാണ് കുട്ടി തിരയിലകപ്പെട്ടത്. ലൈഫ്ഗാര്‍ഡുമാരായ എം.കെ. പൊന്നപ്പന്‍, രതീഷ് കുമാര്‍, ഷാജി ഫ്രാന്‍സിസ് എന്നിവരാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.