കൊല്ലം: കേരള ചുമട്ടു തൊഴിലാളി ക്ഷേമബോര്‍ഡ് അസംഘടിത വിഭാഗം തൊഴിലാളികളുടെ കുടിശ്ശിക മാത്രം സ്വീകരിച്ച് അംഗത്വം പുനഃസ്ഥാപിക്കുന്നതിനും പുതിയ അംഗങ്ങളെ ചേര്‍ക്കുന്നതിനും മേളകള്‍ നടത്തും. ജില്ല ഓഫിസില്‍ ജനുവരി ഒന്നു മുതല്‍ മാര്‍ച്ച് 31 വരെയാണ് മേള. കരുനാഗപ്പള്ളി ഉപകാര്യാലയം: ജനുവരി 27, ഫെബ്രുവരി എട്ട്, മാര്‍ച്ച് 22, കുണ്ടറ: ഫെബ്രുവരി 18, മാര്‍ച്ച് 16, ചാത്തന്നൂര്‍: ഫെബ്രുവരി 25, മാര്‍ച്ച് 18, കൊട്ടാരക്കര: ഫെബ്രുവരി നാല്, മാര്‍ച്ച് എട്ട്, മാര്‍ച്ച് 28, പുനലൂര്‍: ഫെബ്രുവരി 21, മാര്‍ച്ച് 26, അഞ്ചല്‍: ജനുവരി 31, മാര്‍ച്ച് അഞ്ച്, മാര്‍ച്ച് 30, ആയൂര്‍: ഫെബ്രുവരി 23, മാര്‍ച്ച് 14, കടയ്ക്കല്‍: ഫെബ്രുവരി 15, മാര്‍ച്ച് 24 എന്നീ ദിവസങ്ങളിൽ രാവിലെ 10 മുതല്‍ വൈകീട്ട് മൂന്നു വരെയാണ് മേളകള്‍. ഫോണ്‍-8075333190. ഇ-ശ്രം രജിസ്‌ട്രേഷന്‍ കൊല്ലം: കേരള സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹിക സുരക്ഷാ ബോര്‍ഡിലെ അംഗങ്ങള്‍ ഇ-ശ്രം രജിസ്‌ട്രേഷന്‍ നടത്തിയതിന്‍റെ പകര്‍പ്പ്, അംഗത്വനമ്പര്‍, ഫോണ്‍ നമ്പര്‍ ഉള്‍പ്പെടെ ഫെബ്രുവരി 28നകം ജില്ല ഓഫിസില്‍ ഹാജരാക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.